
തിരുവനന്തപുരം: തിരുവനന്തപുരത്ത് മോഷ്ടിച്ച സ്കൂട്ടറിൽ കറങ്ങി നടന്ന പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആറ്റിങ്ങൽ തച്ചൂർക്കുന്ന് സ്വദേശി മാർക്സിൻ (40) ആണ് അറസ്റ്റിലായത്. ക്രിമിനൽ കേസ് പ്രതിയാണ് പിടിയിലായ മാർക്സിൻ.
ഇയാൾക്കെതിരെ പരാതി നൽകിയ യുവാവിന്‍റെ തല മരക്കഷണം ഉപയോഗിച്ച് ഇയാൾ അടിച്ച് തകർത്തിരുന്നു. ഈ കേസിൽ ഇയാൾ പോലീസിന് പിടിതരാതെ മുങ്ങി നടക്കുകയായിരുന്നു. തുടർന്ന് ഇയാൾ കഴിഞ്ഞ ദിവസം സ്കൂട്ടറിൽ സഞ്ചരിക്കുന്നത് കണ്ട പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.







