
തിരുവനന്തപുരം: എ.ജെ. ഹോസ്പ്പിറ്റലിന്റെയും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്ഥാപകനുമായ ഡോ. എം. എ അബ്ദുൽ ജബ്ബാറിന്റെ 19-ാമത് ചരമവാർഷികം നാളെ. രാവിലെ 9 മണിക്ക് കഴക്കൂട്ടം എ ജെ ഹോസ്പിറ്റലിൽ വച്ച് നടക്കുന്ന അനുസ്മരണ പരിപാടിയിൽ ഓച്ചിറ ടൗൺ ജുമാമസ്ജിദ് ചീഫ് ഇമാം കെ എ ഹാരീസ് മൗലവി റഷാദി എം ഡി ഖിറാത്ത് ചൊല്ലും.
ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് പ്രൊഫസർ ഡോ. ബിജു ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കഴക്കൂട്ടം വാർഡ് കൗൺസിലർ എസ് പ്രശാന്ത് അനുസ്മരണ സമ്മേളനവും മെഡിക്കൽ ക്യാമ്പും ഉദ്ഘാടനം ചെയ്യും. എ ജെ ഹോസ്പിറ്റൽ മാനേജിങ് ട്രസ്റ്റിയും എം ഡിയുമായ അസ്മ ജബ്ബാർ സാമ്പത്തിക സഹായം വിതരണം ചെയ്യും.
ഒരു ജീവിതായുസ്സു മുഴുവൻ ആതുര ശുശ്രൂഷാ രംഗത്തും, വിദ്യാഭ്യാസ ഉന്നമനത്തിനുമായി പ്രവർത്തിച്ചു വന്ന ഡോ. എം. എ അബ്ദുൽ ജബ്ബാർ കാരുണ്യ പ്രവർത്തനങ്ങളിലും മുൻനിരയിലായിരുന്നു. ഡോ. എം.എ. അബ്ദുൾ ജബ്ബാറിന്റെ പത്തൊൻപതാമത് ചമരവാർഷികം ആചരിക്കുന്ന ഈ അവസരത്തിൽ അദ്ദേഹത്തിൻ്റെ മക്കൾ പിതാവിൻ്റെ സ്മരണാർത്ഥം ഡോ. അബ്ദുൾ ജബ്ബാർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്’ എന്ന ഒരു പുതിയ ട്രസ്റ്റിന് കൂടി രൂപം നൽകിയിരിക്കുകയാണ്. ഈ വർഷം അബ്ദുൾ ജബ്ബാർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിൽ നിന്നുമാണ് അദ്ദേഹം ആഗ്രഹിച്ചതുപോലെ സമൂഹത്തിൽ അവശതയനുഭവിക്കുന്നവർക്കും ആലംബഹീനർക്കുമായുള്ള സാമ്പത്തിക സഹായ വിതരണം സംഘടിപ്പിച്ചിരിക്കുന്നത്.
നാളെ നടക്കുന്ന അനുസ്മരണ സമ്മേളനത്തിന് ശേഷം സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്. കഴക്കൂട്ടം എ.ജെ. ഹോസ്പിറ്റിൽ വച്ചാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കുന്നതിന് നാളെ രാവിലെ 09.മണി വരെ നേരിട്ടും, ഫോണിലൂടെയും രജിസ്റ്റർ ചെയ്യാവുന്നതാണ്.
രാവിലെ 9:30 ആരംഭിക്കുന്ന ക്യാമ്പിൽ വിദഗ്ധ ഡോക്ടർമാർ പങ്കെടുക്കും. ക്യാമ്പിൽ ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകൾ/ടെസ്റ്റുകൾ സൗജന്യമായി നൽകുന്നു. ലാബ് ടെസ്റ്റുകൾ, ഷുഗർ, കൊളസ്ട്രോൾ, യൂറിക് ആസിഡ്, BMD (Bone Mass Density), Sodium, Pottassium, ECG etc.. എന്നീ ടെസ്റ്റുകൾ സൗജന്യമായിരിക്കും. കൂടാതെ ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് 50 രൂപാ നിരക്കിൽ തൈറോയ്ഡ് ടെസ്റ്റ് ചെയ്തത് നൽകുന്നതാണ്. ന്യൂറോപതി, പോഡോസ്കാൻ സൗകര്യം ലഭ്യമാണ്.







