
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും വര്‍ധിച്ചു. ഇന്ന് ഒറ്റയടിക്ക് 1400 രൂപയാണ് വർധിച്ചത്. 1,06,840 രൂപയാണ് പുതിയ സ്വർണവില. ഗ്രാമിന് 175 രൂപയാണ് ഉയർന്നത്. 13,355 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
കുറച്ച് ദിവസങ്ങളായി വില ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,30,000 രൂപയ്ക്ക് മുകളിൽ നൽകണം. ഇനിയും വില ഉയരാനാണ് സാധ്യതയെന്നാണ് വിദഗ്ധര്‍ നല്കുന്ന മുന്നറിയിപ്പ്.
ഈ മാസം 14ന് രേഖപ്പെടുത്തിയ 1,05,600 എന്ന റെക്കോർഡ് ആണ് ഇന്ന് തിരുത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില13,355 രൂപ. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 140 രൂപ വര്‍ധിച്ച് 10,975 രൂപയിലെത്തിയിട്ടുണ്ട്. 18 ഗ്രാം ഒരു പവന് സ്വര്‍ണത്തിന് പവന് 87, 800 രൂപയാണ് വിപണിവില. ഒരു ഗ്രാം 14 കാരറ്റ് സ്വർണത്തിന്റെ വില 8550 രൂപ. വെള്ളിയുടെ വിലയിലും സമാനമായ വര്‍ധനവുണ്ട്. ഒരു ഗ്രാം വെളളിക്ക് 305 രൂപയാണ് ഇന്നത്തെ വില. 10 ഗ്രാമിന് 3,050 രൂപയും.







