spot_imgspot_imgspot_img

തിരുവനന്തപുരത്ത് ഏഴാം ക്ലാസ് വിദ്യാർത്ഥി നീന്തൽ കുളത്തിൽ മുങ്ങി മരിച്ച സംഭവത്തിൽ അന്വേഷണവുമായി പോലീസ്

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഏഴാം ക്ലാസ് വിദ്യാർത്ഥി നീന്തൽ കുളത്തിൽ മുങ്ങി മരിച്ച സംഭവത്തിൽ അന്വേഷണവുമായി പോലീസ്. നെയ്യാറ്റിന്‍കര കുന്നത്തുകാലില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥി നീന്തല്‍ കുളത്തില്‍ മുങ്ങിമരിച്ച സംഭവത്തിലാണ് പോലീസ് തുടർ അന്വേഷണം നടത്തിയത്.
വിദ്യാർത്ഥി മുങ്ങി മരിച്ച പുനംകുടിയില്‍ പ്രവര്‍ത്തിക്കുന്ന നീന്തല്‍ കുളത്തില്‍ പോലീസ് പരിശോധന നടത്തി. മലയിൻകാവ് സ്വദേശി മുഹമ്മദ് നിയാസ് (12) ആണ് കഴിഞ്ഞ ദിവസം ഈ കുളത്തിൽ മുങ്ങി മരിച്ചത്. മതിയായ സുരക്ഷാ സംവിധാനമില്ലാത്തതാണ് അപകട കാരണമെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ.
മാത്രമല്ല കുളത്തിൽ പരിധിയിൽ കൂടുതൽ വെള്ളം ഉണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു. മലിനജലം നിറഞ്ഞ് ആമ്പല്‍ വള്ളി കാടുകയറി കിടന്നതാണ് അപകട കാരണം. ശുദ്ധമായ വെള്ളം നിറയ്ക്കണമെന്നായിരുന്നു നിർദേശം. എന്നാൽ മൂന്ന് മാസം മുമ്പ് ഉദ്ഘാടനം നടത്തിയ നീന്തല്‍ കുളത്തില്‍ അന്ന് നിറച്ച വെള്ളമാണ് ഇപ്പോഴും കിടക്കുന്നതെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp