
തിരുവനന്തപുരം: സ്വര്‍ണവില റെക്കോര്‍ഡ് വേഗത്തില്‍ കുതിക്കുന്നു. ഗ്രാമിന് 460 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. പവന് 3,650 രൂപ കൂടി 1,13520 രൂപയും ഗ്രാമിന് 460 രൂപ ഉയർന്ന് 14,190 രൂപയുമായി. 18 കാരറ്റ് സ്വർണം ഗ്രാമിന് 11,660 രൂപയും പവന് 93,280 രൂപയുമാണ് ഇന്നത്തെ വില. ഗ്രാമിന് 375 രൂപയുടെ വർധനവാണുള്ളത്.
ഇന്നലെ മൂന്ന് തവണ ഉയർന്നതിന് ശേഷം സ്വർണവില വൈകിട്ട് താഴ്ന്നിരുന്നു. രാവിലെ, 1,08,000, ഉച്ചയ്ക്ക് 1,08,800, ഉച്ചയ്ക്ക് ശേഷം 1,10,400, വൈകിട്ട് 1,09,840 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ ദിവസത്തെ നിരക്ക്. രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 4,800 ഡോളറിന് മുകളിലെത്തി.
സമാനമായ നിലയിൽ 14 കാരറ്റ് സ്വർണം ഗ്രാമിന് 9,080 രൂപയായി ഉയർന്നു. ഗ്രാമിന് 295 രൂപ വർധനവോടെ ഒരു പവൻ്റെ വില 72640 രൂപയായി. ഗ്രാമിന് 5855 രൂപയാണ് വില. വെള്ളി ഗ്രാമിന് 325 രൂപയും പത്ത് ഗ്രാമിന് 3250 രൂപയുമാണ് ഇന്നത്തെ വില.
അപ്രതീക്ഷിതമായ മാറ്റങ്ങളാണ് സ്വര്‍ണ വിപണിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്ക വേനസ്വേലന്‍ പ്രസിഡന്റിനെ തടവിലാക്കിയതും ഇറാനെ ആക്രമിക്കാന്‍ തുനിഞ്ഞതും ഗ്രീന്‍ലാന്‍ഡ് നിയന്ത്രണത്തിലാക്കുമെന്നുളള പ്രഖ്യാപനവുമെല്ലാം നിക്ഷേപകരില്‍ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.







