spot_imgspot_imgspot_img

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ​ഗുരുതര വെളിപ്പെടുത്തലുമായി ആദ്യ കേസിലെ അതിജീവിത

Date:

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ​ഗുരുതര വെളിപ്പെടുത്തലുമായി ആദ്യ കേസിലെ അതിജീവിത. ഒന്നാം ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്താണ് പരാതിക്കാരി രംഗത്തെത്തിയിരിക്കുന്നത്.

രാഹുൽ സാഡിസ്റ്റും ഗുരുതരമായ മനോവൈകൃതമുള്ളയാളാണെന്നും പരാതിക്കാരി സത്യവാങ്മൂലത്തിൽ പറയുന്നു. നേരിട്ടത് ക്രൂര ബലാത്സംഗമാണെന്നും തന്‍റെ നഗ്ന വിഡിയോ ഭീഷണിപ്പെടുത്തി ചിത്രീകരിച്ചെന്നുമാണ് പരാതിക്കാരി പറയുന്നത്.

വീഡിയോ ഇപ്പോഴും രാഹുലിന്‍റെ ഫോണിൽ ഉണ്ട്. പ്രതിക്ക് മുൻ‌കൂർ ജാമ്യം നൽകിയാൽ നഗ്ന ദൃശ്യങ്ങൾ പുറത്താക്കുമെന്ന് ഭയപ്പെടുന്നതായും സത്യവാങ്മൂലത്തില്‍ പരാതിക്കാരി വ്യക്തമാക്കുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ ക്രൂരനായ ലൈംഗിക കുറ്റവാളിയെന്നതടക്കം ഗുരുതര ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്. ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തിയതെന്നും ‌‌സുഹൃത്ത് ജോബി എത്തിച്ച ഗുളികകൾ കഴിച്ചത് വീഡിയോ കോളിൽ കണ്ട് രാഹുൽ ഉറപ്പാക്കിയെന്നും യുവതി സത്യവാങ്മൂലത്തിൽ പറയുന്നു.

ബലാത്സംഗത്തിനിടെ ഏറ്റ സാരമായ പരുക്കുകൾ വ്യക്തമാക്കുന്ന ചിത്രങ്ങളും കോടതിയിൽ പരാതിക്കാരി സമർപ്പിച്ചു. കൂടാതെ ഭീഷണി വെളിവാക്കുന്ന ചാറ്റുകളും ശബ്ദസന്ദേശങ്ങളും സത്യവാങ്മൂലത്തിനൊപ്പം സമർപ്പിച്ചിട്ടുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മൊജ്തബ ഖമനേയിക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ട്; സ്ഥിരീകരിച്ച് ഇറാനിയന്‍ സ്‌റ്റേറ്റ് ടി.വി

ടെഹ്‌റാന്‍: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനേയിക്ക് യു.എസ്-ഇസ്രയേല്‍ സംയുക്ത...

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...
Telegram
WhatsApp