
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോക്‌സോ കേസ് പ്രതി ലോഡ്ജില്‍ മരിച്ച നിലയില്‍. ആറാമട സ്വദേശി ശശികുമാർ (61) ആണ് മരിച്ചത്. പൂജപ്പുര സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയായിരുന്നു ശശികുമാർ. കഴക്കൂട്ടത്തെ ലോഡ്ജിലാണ് ശശികുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം ആറരമണിയോടെയാണ് സംഭവം. വൈകീട്ട് സുഹൃത്ത് എത്തിയപ്പോഴാണ് മരണ വിവരം പുറത്തറിയുന്നത്. ജനുവരി നാലിനാണ് ശശികുമാറിനെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്.
കേസെടുത്തതിനെ തുടർന്ന് ഒളിവിൽ കഴിയുകയായിരുന്നു ശശികുമാർ. ഇതിനിടെയാണ് കഴക്കൂട്ടത്തെ ലോഡ്ജിൽ മുറിയെടുത്തത്. സംഭവത്തിൽ കഴക്കൂട്ടം പൊലീസ് കേസെടുത്തു.







