spot_imgspot_imgspot_img

തിരുവനന്തപുരത്ത് നദിയിൽ കുളിക്കാനിറങ്ങിയ 2 വിദ്യാർഥികൾ മുങ്ങിമരിച്ചു

Date:

തിരുവനന്തപുരം : തിരുവനന്തപുരത്ത് സുഹൃത്തുക്കള്‍ക്കൊപ്പം നദിയിൽ കുളിക്കാനിറങ്ങിയ പത്താംക്ലാസ് വിദ്യാര്‍ത്ഥികളായ രണ്ടുപേര്‍ മുങ്ങി മരിച്ചു. തിരുവനന്തപുരം ആറ്റിങ്ങൽ കടയ്ക്കാവൂര്‍ ഗ്രാമപഞ്ചായത്തിലെ മേലാറ്റിങ്ങൽ ഉദിയറ കുളിക്കടവിലാണ് സംഭവം. പത്താംക്ലാസ് വിദ്യാർഥികളായ രണ്ട് ആൺകുട്ടികളാണ് മരിച്ചത്. കല്ലൂർക്കോണം പുത്തൻവിള വീട്ടിൽ ഗോകുൽ (15), ചാലുവിള വീട്ടിൽ നിഖിൽ(15) എന്നിവരാണ് മരിച്ചത്.

ഇന്നലെ വൈകിട്ടോടെയാണ് നാലുപേര്‍ ഒന്നിച്ച് നദിയിൽ കുളിക്കാനിറങ്ങിയത്. ഇരുവരും അപകടത്തില്‍പ്പെട്ടതോടെ കൂടെയുണ്ടായിരുന്ന മറ്റ് രണ്ടുകൂട്ടുകാര്‍ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സ് എത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ആദ്യം നിഖിലിന്റെ മൃതദേഹമാണ് ലഭിച്ചത്. പിന്നീട് ഗോകുലിന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. കല്ലൂര്‍ക്കോണം ഗവ. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ഗോകുലും നിഖിലും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp