
കണ്ണൂർ: റിപ്പബ്ളിക് ദിനാഘോഷനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ദേഹാസ്വാസ്ഥ്യം. കണ്ണൂരിലെ റിപ്പബ്ലിക് ദിന പരിപാടിയിൽ പ്രസംഗിക്കുന്നതിനിടെയാണ് മന്ത്രി കുഴഞ്ഞു വീണത്. പരേഡിൽ പതാക ഉയർത്തിയതിന് ശേഷം പ്രസംഗിക്കുമ്പോളാണ് ക്ഷീണം അനുഭവപ്പെട്ടത്. പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു.
സമീപത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും മറ്റും ഉടൻ തന്നെ അദ്ദേഹത്തെ താങ്ങിപ്പിടിച്ചു. കുഴപ്പമില്ലെന്ന് അദ്ദേഹം നേരിട്ട് മാധ്യമങ്ങളോട് അറിയിച്ചു. പ്രാഥമിക ശുശ്രൂഷ നൽകിയതോടെ നില മെച്ചപ്പെട്ടു. പിന്നീട് അദ്ദേഹത്തെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.







