
തിരുവനന്തപുരം: പുതിയ തൊഴിൽ നിയമത്തിനെതിരെ ഫെബ്രുവരി 12ന് അഖിലേന്ത്യ പണിമുടക്ക്. തൊഴിലാളി വിരുദ്ധമായ ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, വൈദ്യുതി നിയമ ഭേദഗതി നിർദ്ദേശം പിൻവലിക്കുക, പൊതുമേഖലാ ഓഹരി വിൽപ്പനയും, ആസ്തി വിൽപ്പനയും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ദേശീയ പണിമുടക്ക്.
ദേശീയ പണിമുടക്കിൻ്റെ പ്രചാരണാർഥം സംയുക്ത സമിതി സംസ്ഥാന കൺവൻഷൻ ഇന്ന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം ബിടിആർ ഹാളിൽ നടക്കും. കേരളത്തിലെ പ്രമുഖ ട്രേഡ് യൂണിയനുകളെല്ലാം സമരത്തിൽ പങ്കെടുക്കുന്നതിനാൽ ഫെബ്രുവരി 12 വ്യാഴാഴ്ച കേരളം സ്തംഭിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.







