
തിരുവനന്തപുരം: ബാലരാമപുരം ആറാലുംമുടിൽ കെ.എസ്. ആർ.ടി.സി ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു. ബസിലുണ്ടായിരുന്ന 30ലേറെ പേർക്ക് പരിക്കേറ്റു. ദേശീയപാതയിൽ തിങ്കളാഴ്‌ച പുലർച്ച അഞ്ചരയോടുകൂടിയായിരുന്നു അപകടം നടന്നത്. തിരുവനന്തപുരം ഭാഗത്തുനിന്ന് നാഗർകോവിൽ ഭാഗത്തേക്ക് പോവുകയായിരുന്നു കെ.എസ്.ആർ.ടി.സി ബസും നെയ്യാറ്റിൻകരയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു കെ.എസ്.ആർ.ടി.സി ബസുമാണ് കുട്ടിയിടിച്ചത്. ഇരു ബസും നേർക്കുനേർ ഇടിച്ചതോടെ അപകടമുണ്ടായത്.







