spot_imgspot_imgspot_img

വിളപ്പിൽശാലയിലെ ചികിത്സാ നിഷേധ പരാതി; ആശുപത്രിയ്ക്ക് വീഴ്ചയില്ലെന്ന് മന്ത്രി വീണ ജോർജ്

Date:

തിരുവനന്തപുരം വിളപ്പിൽശാല സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. നിയമസഭയിൽ വച്ചാണ് മന്ത്രിയുടെ പ്രതികരണം. ഗേറ്റ് തുറന്നില്ല എന്നാണ് ആദ്യം വന്ന വാർത്ത.

എന്നാൽ രണ്ട് മിനിട്ടിൽ രോഗിയെ അകത്ത് കൊണ്ടുപോയെന്ന് മന്ത്രി പറഞ്ഞു. കൂടാതെ സാധ്യമായ ചികിത്സ ഏറ്റവും വേഗത്തിൽ നൽകിയെന്ന് വീണാ ജോർജ് പറഞ്ഞു. പ്രാഥമിക റിപ്പോർട്ടിലെ കാര്യങ്ങളാണ് താൻ പറയുന്നത്. ‌പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ കൂടുതൽ വ്യക്തത വരുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത്.

പക്ഷെ അപ്പോഴേക്കും രോഗി മരിക്കുകയായിരുന്നു. ആശുപത്രിയ്ക്ക് എതിരെ പരാതി കിട്ടിയ ഉടനെ അന്വേഷിക്കാൻ നിർദേശിച്ചുവെന്നും സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...

നിരന്തരമായ അച്ചടക്ക ലംഘനം; സി.സി മുകുന്ദനെ സിപിഐ പുറത്താക്കി

തൃശ്ശൂര്‍: സിപിഐ നേതാവും നാട്ടിക എംഎല്‍എയുമായ സി.സി മുകുന്ദനെ പാര്‍ട്ടി പുറത്താക്കി....
Telegram
WhatsApp