
തിരുവനന്തപുരം: മുതലപ്പൊഴി ഹാർബറിൽ ഡ്രഡ്‌ജിംഗിലൂടെ നീക്കം ചെയ്യുന്ന മണൽ നാഷണൽ ഹൈവേ നിർമ്മാണ കമ്പനിയ്ക്ക് വിൽക്കാൻ തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. കടമ്പാട്ടുകോണം മുതൽ കഴക്കൂട്ടം ഫ്ലൈഓവർ വരെയുള്ല ആറുവരിപ്പാതയുടെ നിർമ്മാണത്തിനായാണ് മണ്ണ് ഉപയോഗിക്കുക. മുതലപ്പൊഴി ഹാർബറിലെ ഡ്രഡ്‌ജിംഗ് തടസങ്ങൾ നീക്കുന്നതിനൊപ്പം, ദേശീയപാത വികസനത്തിന് ആവശ്യമായ മണൽ ലഭ്യമാക്കാനാണ് തീരുമാനം. ഫിഷറീസ് വകുപ്പ് സ്പെഷ്യൽ സെക്രട്ടറി അബ്ദുൾ നാസർ ബിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
മത്സ്യബന്ധന ബോട്ടുകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാനാവശ്യമായ ആഴം ഹാർബറിൽ ഉറപ്പാക്കുന്ന രീതിയിൽ മണൽ നീക്കം ചെയ്യണമെന്നും നീക്കം ചെയ്യുമ്പോൾ പ്രദേശത്ത് പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാകാതെ ചീഫ് എൻജിനിയർ പ്രത്യേക ശ്രദ്ധിക്കണമെന്നും ഉത്തരവിൽ പറയുന്നു. പൊതുമരാമത്ത് വകുപ്പിൻ്റെ നിരക്കനുസരിച്ച് ഒരു ക്യുബിക് മീറ്റർ മണലിന് 1389.83 രൂപയാണ് അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നത് ഇതിന് പുറമെ റോയൽറ്റിയും ജി.എസ്.ടിയും ഈടാക്കും
പൊതുമരാമത്ത് വകുപ്പിൻ്റെ നിരക്കനുസരിച്ച് ഒരു ക്യുബിക് മീറ്റർ മണലിന് 3 രൂപയാണ് അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നത്. ഇതിന് പുറമെ റോയൽറ്റിയും ജി.എസ്.ടിയും ഈടാക്കും. കേരള മാരിടൈം ബോർഡിന്റെ ‘ചന്ദ്രഗിരി ഡ്രഡ്‌ജർ ഉപയോഗിച്ചോ പുറത്തുനിന്നുള്ല ഏജൻസികൾ വഴിയോ മണൽ നീക്കം ചെയ്യാം. എന്നാൽ മാരിടൈം ബോർഡിൻ്റെ ഡ്രഡ്‌ജറാണ് ഉപയോഗിക്കുന്നതെങ്കിൽ പ്രതിമാസം 6 ലക്ഷം രൂപ വാടകയും നൽകണം.
കൂടാതെ ദേശീയപാത അതോറിട്ടി മണൽ കൊണ്ടുപോകാൻ തയ്യാറാകാത്തപക്ഷം ലേലം വഴി മണൽ വിൽക്കാൻ ഹാർബർ എൻജിനിയറിംഗ് വകുപ്പിന് നിർദ്ദേശം നൽകിയിട്ടുമുണ്ട്. കരാറുകാർക്ക് അനാവശ്യ ലാഭം ഉണ്ടാകുന്നില്ലെന്ന് ചീഫ് എൻജിനിയർ ഉറപ്പാക്കണമെന്നും. മത്സ്യബന്ധന യാനങ്ങളുടെ സുഗമമായ സഞ്ചാരത്തിന് ആവശ്യമായ ആഴം ഉറപ്പാക്കിക്കൊണ്ട് സമയബന്ധിതമായി മണൽ നീക്കം ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു. അതെസമയം മണൽ നീക്കം ചെയ്യൽ വൈകിയതിനെ തുടർന്ന് മത്സ്യത്തൊഴിലാളികൾ ഉൾപ്പടെയുള്ളവർ പ്രതിക്ഷേധം കടുപ്പിച്ചിരുന്നു.







