
തിരുവനന്തപുരം: ബലാത്സംഗക്കേസുകളില്‍ പ്രതിയായി ചേര്‍ത്തിരിക്കുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് തീരുമാനം. തെരഞ്ഞെടുക്കപ്പെട്ട ഒരു എംഎല്‍എയെ എത്തിക്‌സ് കമ്മിറ്റി അയോഗ്യനാക്കുന്നത് ശരിയല്ല എന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ഘടക കക്ഷികളും ഈ നിലപാടിനെ പിന്തുണക്കുകയാണ്.
അതേ സമയം. രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്ന പരാതി നല്‍കിയ ഡി കെ മുരളിയെ ഹിയറിംഗിനായി 23ന് നിയമസഭ പ്രിവിലേജ് ആന്റ് എത്തിക്ക്‌സ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകാണമെന്നാവശ്യപ്പെട്ട് കമ്മിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാഹുലിനെ കൂടി കേട്ടശേഷമായിരിക്കും കമ്മിറ്റി തീരുമാനം. സാങ്കേതിക നടപടികള്‍ നീളുന്നതിനാല്‍ ഈ സമ്മേളനകാലത്ത് അന്തിമനടപടിയുണ്ടാകില്ല.







