spot_imgspot_imgspot_img

അതിവേഗ റെയിലുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് : വിജ്ഞാപനം പുറത്തിറക്കി

Date:

തിരുവനന്തപുരം: തിരുവനന്തപുരം – കാസര്‍കോട് അതിവേഗ റെയില്‍ പാതയായ റീജിയണല്‍ റാപിഡ് ട്രാന്‍സിറ്റ് സിസ്റ്റം(ആര്‍ആര്‍ടിഎസ്) പദ്ധതിയുടെ വിജ്ഞാപനം പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍. 20 ശതമാനം കേന്ദ്ര – സംസ്ഥാന സഹായവും, 60 ശതമാനം അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പയും ഉപയോഗപ്പെടുത്തിയാകും പദ്ധതി നടപ്പിലാക്കുക. ഗതാഗത വകുപ്പാണ് ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശം കണക്കെയുള്ള ഉത്തരവിറക്കിയത്. പദ്ധതിയുടെ പ്രതീക്ഷിക്കുന്ന ആകെ ചെലവ് 1,92,780 കോടി രൂപയാണ്. ഇത് പ്രതീക്ഷിക്കുന്ന തുകയാണെന്നും അന്തിമ കണക്ക് ഡിപിആര്‍ അടക്കം തയ്യാറാക്കി വരുമ്പോള്‍ മാത്രമേ വ്യക്തത വരികയുള്ളൂവെന്ന് ഉത്തരവില്‍ പറയുന്നുണ്ട്.

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ 583 കിലോ മീറ്ററാണ് ആര്‍ആര്‍ടിഎസിന്റെ നീളം. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ 284 കി മീറ്ററാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാകുക. ഇത് തിരുവിതാംകൂര്‍ ലൈന്‍ എന്നായിരിക്കും അറിയപ്പെടുക. 2027ല്‍ നിര്‍മാണം തുടങ്ങി 2033ല്‍ ആദ്യഘട്ടം പൂര്‍ത്തീകരിക്കുമെന്നാണ് കണക്കാക്കുന്നത്. രണ്ടാം ഘട്ടം മലബാര്‍ ലൈന്‍ എന്ന പേരില്‍ തൃശ്ശൂര്‍ മുതല്‍ കോഴിക്കോട് വരെയും മൂന്നാം ഘട്ടം കണ്ണൂര്‍ ലൈന്‍ എന്ന പേരില്‍ കോഴിക്കോട് മുതല്‍ കണ്ണൂര്‍ വരെയും നാലാം ഘട്ടം കാസര്‍കോട് ലൈന്‍ എന്ന പേരില്‍ കണ്ണൂര്‍ മുതല്‍ കാസര്‍കോട് വരെയുമായിരിക്കും ആര്‍ആര്‍ടിഎസ് പദ്ധതി നടപ്പാക്കുക. 12 വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാകുമെന്നും 2027ല്‍ ആരംഭിച്ചാല്‍ 2039ല്‍ പദ്ധതി പൂര്‍ണമായും പൂര്‍ത്തികരിക്കാനാകുമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. പദ്ധതിയുടെ ഭൂരിഭാഗവും തൂണുകളില്‍ ആയിരിക്കുമെന്നും ആവശ്യമുള്ള ഇടത്ത് മാത്രമായിരിക്കും തുരങ്കം നിര്‍മിക്കുകയെന്നും ഇതില്‍ വ്യക്തമാക്കുന്നുണ്ട്. പദ്ധതിക്ക് മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp