
തിരുവനന്തപുരം: കേരള എന്‍ജിഒ യൂണിയന്‍ തിരുവനന്തപുരം നോര്‍ത്ത് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു. ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് വിവിധ സേവന കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി സജ്ജീകരിച്ച ഹെല്‍പ് ഡെസ്‌ക് ഒപി ബ്ലോക്കിലെ രണ്ടാം നിലയിലാണ് പ്രവര്‍ത്തിക്കുന്നത്.
കാസ്പ്, മെഡിസെപ് അടക്കമുള്ള സേവനങ്ങളുടെ വിവരങ്ങളും അവയുടെ കൗണ്ടറുകളെക്കുറിച്ചും, വിവിധ ഒപികളെക്കുറിച്ചുമുള്ള വിവരങ്ങളും ഹെല്‍പ് ഡെസ്‌കില്‍ നിന്നും ലഭിക്കും. ഒപ്പം കെ സോട്ടോയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന അവയവ ദാന രജിസ്‌ട്രേഷനും ഇവിടെ നടത്താം. കേരള എന്‍.ജി.ഒ യൂനിയന്‍ ജനറല്‍ സെക്രട്ടറി എം.വി. ശശിധരനാണ് ഹെല്‍പ് ഡസ്‌കിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.







