
ദിവസേനയെന്നോണം റോഡപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്കായി മെച്ചപ്പെട്ട റോഡ് സംസ്‌കാരം പകര്‍ന്നു നല്‍കുന്നതിനായി സ്‌കൂളുകളില്‍ ഇനി റോഡ് സേഫ്റ്റി കേഡറ്റ്‌സും. സുരക്ഷാ ബോധമുള്ള പുതു തലമുറയെ വാര്‍ത്തെടുക്കുന്നതിനായാണ് റോഡ് സേഫ്റ്റി കേഡറ്റ്‌സിന് രൂപം നല്‍കുന്നത്. പദ്ധതിക്ക് അന്തിമ രൂപം നല്‍കുന്നതിനായി ഇന്ന് വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നത തലയോഗം ചേരും. ഗതാഗതമന്ത്രിയും ഗതാഗത കമീഷണര്‍ അടക്കമുള്ളവരും യോഗത്തില്‍ പങ്കെടുക്കും.
സ്റ്റുഡന്റ് പോലിസ് കേഡറ്റ്‌സിന് സമാനമായി യൂണിഫോം സേനയായിരിക്കും റോഡ് സേഫ്റ്റി കേഡറ്റ്‌സും. വിദ്യാഭ്യാസ, ഗതാഗത വകുപ്പുകള്‍ ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക. മാവേലിക്കരയിലെ ജോണ്‍ എഫ് കെന്നഡി മെമ്മോറിയല്‍ സ്‌കൂളില്‍ പൈലറ്റ് പദ്ധതി നടപ്പാക്കിയിരുന്നു. ഇത് വിജയകരമാണെന്ന് വിലയിരുത്തിയതോടെയാണ് സംസ്ഥാന തലത്തിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നത്.







