
തിരുവനന്തപുരം; ശബരി റെയില്‍പാതയ്ക്കായുള്ള തുകയുടെ പകുതി സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. 1900 രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയ്ക്കായി നീക്കിവെക്കേണ്ട തുക. കിഫ്ബി മുഖേനയായിരിക്കും ഈ തുക നല്‍കുക.. പദ്ധതി നടപ്പിക്കുന്നതിനുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു.
110 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഈ ശബരി റെയില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാ സൗകര്യമൊരുക്കും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ അങ്കമാലിയെ പെരുമ്പാവൂര്‍, മൂവാറ്റുപുഴ, തൊടുപുഴ, പാല തുടങ്ങിയ നഗരങ്ങളുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കാന്‍ സാധിക്കും. ആകെ 303.58 ഹെക്ടര്‍ സ്ഥലം പദ്ധതിയ്ക്കായി ഏറ്റെടുക്കേണ്ടി വരും.







