
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ (16, 14, 12 വയസ്) ഫ്ലാറ്റിലെ ഒന്‍പതാം നിലയില്‍നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്തു. ഭാരത് സൊസൈറ്റി അപ്പാര്‍ട്ട്മെന്റില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കരുതെന്ന് മാതാപിതാക്കള്‍ വിലക്കിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. ഓണ്‍ലൈന്‍ ടാസ്ക് അടിസ്ഥാനമാക്കിയുള്ള കൊറിയന്‍ ലവര് ഗെയിം അവര്‍ സ്ഥിരമായി കളിച്ചിരുന്നുവെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്.







