പൊലീസില്‍ അഴിച്ചുപണി; എഎസ്പിമാര്‍ക്കും ഡിവൈഎസ്പിമാര്‍ക്കും സ്ഥലംമാറ്റം; മൂന്ന് ഇന്‍സ്‌പെക്ടര്‍മാര്‍ ഡിവൈഎസ്പിമാരാകും

0
60

തിരുവനന്തപുരം: സ്ഥലം മാറ്റങ്ങളും സ്ഥാനക്കയറ്റങ്ങളുമായി കേരള പൊലീസില്‍ വന്‍ അഴിച്ചുപണി. മൂന്ന് എഎസ്പിമാരെയും 24 ഡിവൈഎസ്പിമാരെയും സ്ഥലംമാറ്റി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. മൂന്ന് ഇന്‍സ്പെക്ടര്‍മാരെ ഡിവൈഎസ്പിമാരാക്കി സ്ഥാനക്കയറ്റം നല്‍കിയിട്ടുമുണ്ട്.

തൃശൂര്‍ ക്രൈംബ്രാഞ്ച് വണ്‍ എഎസ്പി വി.കെ. രാജുവിനെ എറണാകുളം റൂറല്‍ എഎസ്പിയായി നിയമിച്ചു. എറണാകുളം റൂറല്‍ അഡീഷണല്‍ എഎസ്പി ടി.ബി. വിജയനെ പത്തനംതിട്ട എഎസ്പിയായും പത്തനംതിട്ട എഎസ്പി പി.വി. ബേബിയെ തൃശൂര്‍ സിറ്റി എഎസ്പിയായും നിയമിച്ചു.

തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടറായിരുന്ന വി.എസ്. പ്രശാന്തിന് സ്ഥാനക്കയറ്റം നല്‍കി കൊച്ചി സിറ്റി കണ്‍ട്രോള്‍ റൂം ഡിവൈഎസ്പിയായി നിയമിച്ചു. തിരുവനന്തപുരം വിജിലന്‍സ് സ്പെഷ്യല്‍ യൂണിറ്റ് 2 ഇന്‍സ്പെക്ടര്‍ എസ്.എം. പ്രദീപ് കുമാറിനെ കോഴിക്കോട് സിറ്റി സൈബര്‍ പൊലീസ് ഡിവൈഎസ്പിയായി നിയമിച്ചു. സിബിഐ ഡെപ്യൂട്ടേഷനിലുണ്ടായിരുന്ന ഇന്‍സ്പെക്ടര്‍ എന്‍.ബിജുവിനെ കോഴിക്കോട് സിറ്റി ട്രാഫിക് സൗത്ത് 2 ഡിവൈഎസ്പിയായി നിയമിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here