
തിരുവനന്തപുരം: ട്രിവാന്‍ഡ്രം ക്ലബ്ബിന് മുന്നിലെ വാഹനാപകടത്തില്‍ യുവാക്കള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ നടന്‍ മണിയന്‍പിള്ള രാജുവിന് ജാമ്യം.മണിയന്‍പിള്ള രാജു ഓടിച്ച വോള്‍വോ കാര്‍ ടെന്നീസ് ക്ലബ്ബിന് സമീപത്തുനിന്നും കണ്ടെത്തി. മണിയന്‍പിള്ള രാജു നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് വാഹനം കണ്ടെത്തിയത്. വൈദ്യപരിശോധനക്ക് ശേഷം മണിയന്‍ പിള്ള രാജുവിനെ അപകടമുണ്ടായ സ്ഥലത്തെത്തിച്ച് തെളിവെടുപ്പും നടത്തി. ഇതിനുശേഷമാണ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത്.
ഇന്നലെ രാത്രിയാണ് തിരുവനന്തപുരം ട്രിവാര്‍ഡ്രം ക്ലബിന് സമീപം വാഹനാപകടമുണ്ടായത്. അമിതവേഗത്തില്‍ എത്തിയ വോള്‍വോ കാര്‍ ഇടിച്ചാണ് ബൈക്ക് യാത്രികരായ ശ്രീകണ്‌ഠേശ്വരം സ്വദേശികളായ നിദേവ്, സൂരജ് എന്നിവര്‍ക്ക് പരിക്കേറ്റത്. സൂരജ് എസ്പി ഫോര്‍ട്ട് ആശുപത്രിയിലും നിവേദ് കിംസ് ആശുപത്രിയിലും ചികിത്സയിലാണ്.







