
പത്തനംതിട്ട: തിരുവല്ലയില്‍ ഗുണ്ടാപ്പിരിവ് നല്‍കാത്തതിന് സ്പാ ജീവനക്കാരിയെ ബലാത്സംഗം ചെയ്തതായി പരാതി. കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. കാപ്പ കേസ് പ്രതി സുബിനും ആറംഗ സംഘവുമാണ് സ്പായില്‍ അതിക്രമിച്ച് കയറിയത്. സംഭവത്തില്‍ സുബിന്‍ അലക്സാണ്ടര്‍ അടക്കം മൂന്നു പേര്‍ പിടിയിലായി. മൂന്ന് പ്രതികള്‍ ഒളിവിലാണ്.
ഫെബ്രുവരി ഒന്നിന് വൈകുന്നേരം മൂന്നുമണിയോടെയായിരുന്നു സംഭവം. സംഭവ ദിവസം ഗുണ്ടാ പിരിവായി 50000 രൂപ ആവശ്യപ്പെട്ട് സുബിനും കൂട്ടാളികളും സ്പായില്‍ എത്തുകയായിരുന്നു. തുക കൊടുക്കാന്‍ വിസമ്മതിച്ചതോടെ ഇവര്‍ ജീവനക്കാരിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിന്റെ വീഡിയോയും ഇവ ചിത്രീകരിച്ചു. തുടര്‍ന്ന് 25000 രൂപ ബലം പ്രയോഗിച്ച് വാങ്ങി മടങ്ങിപ്പോവുകയായിരുന്നു. സ്പായിലേക്ക് അതിക്രമിച്ച് കയറിയ യുവാക്കള്‍ അവിടെയുണ്ടായിരുന്ന സ്ത്രീകളോട് അപമര്യാദമായി പെരുമാറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സുബിന്‍.







