
കാസര്‍കോട്: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന യുഡിഎഫിന്റെ ‘പുതുയുഗ യാത്ര’ക്ക് കാസര്‍കോട് കുമ്പളയില്‍ തുടക്കമായി.. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പുതുയുഗ യാത്ര’യുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ടീം യുഡിഎഫ്’ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നൂറിലധികം സീറ്റുകള്‍ നേടി അധികാരത്തിലേറുമെന്നും വിഡി സതീശന്‍ പ്രഖ്യാപിച്ചു. വര്‍ഗീയത ആര് പറഞ്ഞാലും അതിനെ ചോദ്യം ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പൗരപ്രമുഖരുമായല്ല, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന സാധാരണക്കാരുമായാണ് യാത്രയില്‍ കൂടിക്കാഴ്ച നടത്തുകയെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. സര്‍ക്കാര്‍ പരാജയപ്പെട്ട മേഖലകളിലൊക്കെ യുഡിഎഫിന് ബദല്‍ പദ്ധതികളുണ്ട്. കേരളത്തിന്റെ രാഷ്ട്രീയത്തിലും ഭരണരംഗത്തും പുതിയ യുഗപിറവിക്ക് പുതുയുഗ യാത്ര തുടക്കം കുറിക്കുമെന്നും സതീശന്‍ അവകാശപ്പെട്ടു.







