തിരുവനന്തപുരത്തെ ഞെട്ടിച്ച് വന്‍ അപകടം; കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബസ് യാത്രികന് ദാരുണാന്ത്യം; ബസ് കടയിലേക്കും ഇടിച്ചു കയറി

0
327

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. വെമ്പായം കൊഞ്ചിറ സ്വദേശി ജയചന്ദ്രന്‍ (56) ആണു മരിച്ചത്. വെമ്പായം കൊപ്പത്ത് ശനിയാഴ്ച പകലാണ് അപകടമുണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്കു പരുക്കേറ്റു. നിയന്ത്രണം നഷ്ടമായ ബസ് റോഡരികിലെ കടയിലേക്കും ഇടിച്ചുകയറി.

സ്‌കൂട്ടറില്‍ ഇടിച്ച ശേഷം നിയന്ത്രണം വിട്ട ബസ് സമീപത്തെ കടയിലേക്കും ഇടിച്ചുകയറുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിലാണ് ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. തുടര്‍ന്ന് അഗ്നിരക്ഷാസേന എത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തെത്തുടര്‍ന്ന് കൊപ്പത്ത് ഗതാഗതം തടസപ്പെട്ടു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here