
തിരുവനന്തപുരം: പെണ്‍കുട്ടിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിച്ചെന്ന പരാതിയില്‍ പോലീസ് കേസെടുത്ത യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മംഗലപുരം തോന്നയ്ക്കല്‍ ലാല്‍ഭാഗ് നഗര്‍ ഉഷഭവനില്‍ കിരണി (27) നെയാണ് സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചിറയിന്‍കീഴ് ഗവ.താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ കിരണ്‍ ഉള്‍പ്പെടെയുള്ള 4 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരുന്നത്.







