spot_imgspot_imgspot_img

സച്ചിദാനന്ദനുമായി കൂടിക്കാഴ്ച നടത്തി സിപിഐഎം ജില്ലാ സെക്രട്ടറി

Date:

തൃശ്ശൂര്‍: തുടര്‍ ഭരണം ആവശ്യമില്ലെന്നും, അത് മറ്റൊരു ബംഗാളാക്കി കേരളത്തെ മാറ്റുകയുമാണ് ചെയ്യുകയെന്ന പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെ കവിയും സാഹിത്യ അക്കാദമി ചെയര്‍മാനുമായ കെ സച്ചിദാനന്ദനെ വീട്ടിലെത്തി സന്ദര്‍ശിച്ച് സിപിഐഎം ജില്ലാ സെക്രട്ടറി കെ വി അബ്ദുള്‍ ഖാദര്‍. സാഹിത്യകാരനും സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റുമായ അശോകന്‍ ചെരുവിലും അബ്ദുള്‍ ഖാദറിനൊപ്പമുണ്ടായിരുന്നു.

സച്ചിദാനന്ദന്റേത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രതികരണമായി കണക്കാക്കുന്നില്ലെന്നും വിശാലമായ താത്വികതലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണമെന്നും അബ്ദുള്‍ ഖാദര്‍ പറഞ്ഞു. കക്ഷിരാഷ്ട്രീയത്തിന് അതീതമായുള്ള പ്രതികരണമാണ് സച്ചിദാനന്ദന്‍ നടത്തിയത്. കേരളത്തിലെ ഇടതുപക്ഷത്തോടും മൂല്യങ്ങളോടും അങ്ങേയറ്റം ആദരവുള്ള മനുഷ്യനും ശക്തനായ സെക്കുലറുമാണ് അദ്ദേഹമെന്നും അബ്ദുള്‍ ഖാദര്‍ കൂട്ടിച്ചേര്‍ത്തു. സച്ചിമാഷ് ഏറ്റവും പ്രിയപ്പെട്ട ആളാണ്. കേരളത്തിലെ ഇടത് മൂല്യം അറിയാത്ത ആളല്ല, എന്നാല്‍ പാര്‍ട്ടി അംഗമല്ല. വിമര്‍ശിക്കാന്‍ അവകാശമുണ്ട് എന്നാണ് ഞങ്ങള്‍ കാണുന്നതെന്നും അബ്ദുള്‍ ഖാദര്‍ പറഞ്ഞു.

കേരളത്തില്‍ തുടര്‍ഭരണം വേണ്ട എന്ന് കെ സച്ചിദാനന്ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേരളത്തിന് നല്ലത് രണ്ട് മുന്നണികളും മാറി മാറി ഭരിക്കുന്നതാണെന്നും ബംഗാളില്‍ സംഭവിച്ചത് തന്നെ ഉദാഹരണമെന്നുമായിരുന്നു സച്ചിദാനന്ദന്റെ വാക്കുകള്‍.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...

യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു; കപ്പലില്‍ 183 ജീവനക്കാര്‍; ഇന്ത്യന്‍ തീരത്ത് നങ്കൂരമിടുന്ന മൂന്നാമത്തെ കപ്പല്‍

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിയന്‍ കപ്പല്‍ ഐആര്‍ഐഎസ് ലവാന്‍ കൊച്ചി...
Telegram
WhatsApp