
കോഴിക്കോട്: ഗോവിന്ദാപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതിയായ ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളെ വിധിപറയും. ഇന്ന് ജാമ്യാപേക്ഷ പരിഗണിച്ച കോടതി നാളത്തേയ്ക്ക് വിധി പറയാന്‍ മാറ്റുകയായിരുന്നു ദീപകിന്റെ ലാപ്‌ടോപ്പ് , ഫോണ്‍ എന്നിവയുടെ ഫോറന്‍സിക് പരിശോധന ഫലം വരുന്നത് വരെ ജാമ്യം അനുവദിക്കരുത് എന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഷിംജിതയുടെ വീഡിയോ എഡിറ്റഡ് ആണോ എന്ന് പരിശോധിക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
ബസില്‍ വെച്ച് മോശമായി പെരുമാറിയെന്ന തരത്തില്‍ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജനുവരി 21നായിരുന്നു വടകര സ്വദേശി ഷിംജിത മുസ്തഫ അറസ്റ്റിലായത്. ജനുവരി പതിനേഴിനാണ് ദീപക്കിന്റെ മരണം. ഷിംജിത സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ ദീപക്കിനെതിരെ വ്യാപക സൈബര്‍ ആക്രമണം നടന്നിരുന്നു. ഇതില്‍ മനംനൊന്താണ് ദീപക് ജീവനൊടുക്കിയതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.







