
തിരുവനന്തപുരം: സമൂഹമാധ്യങ്ങളിലെ സംഘപരിവാര്‍ പ്രചാരകരെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പൊന്നാട അണിയിച്ച് ആദരിച്ചു. ലസിത പാലക്കല്‍, ഷാബു പ്രസാദ്, അര്ജുന് മാധവ്, ഫസല്‍ കാരാട്ട്, ശ്രീല പിള്ള, മഹേന്ദ്രകുമാര്‍ തുടങ്ങിയവര്‍ക്കാണ് ആദരം. അഞ്ച് ദിവസം മുമ്പ് ലോക്ഭവനില്‍ നടന്ന ചടങ്ങില്‍ ആദരവ് ഏറ്റുവാങ്ങുന്നതിന്റെയും ഗവര്ണര്ക്കൊപ്പവുമുള്ള ചിത്രങ്ങളും ഇവര്‍ പങ്കുവെച്ചിട്ടുണ്ട്. ഗവര്‍ണറെ കാണാന്‍ സമയം ചോദിച്ചപ്പോള്‍ അനുമതി നല്‍കിയതാണെന്നാണ് വിഷയത്തില്‍ ലോക്ഭവന്റെ വിശദീകരണം. മത വിദ്വേഷ പ്രചാരണത്തിന്റെ പേരില്‍ ആരോപണങ്ങള്‍ നേരിടുന്നവരും ആദരവ് ഏറ്റുവാങ്ങിയവരുടെ കൂട്ടത്തിലുണ്ട്.







