ബംഗ്ലാദേശില്‍ താരിഖ് റഹ്‌മാന്റെ സത്യപ്രതിജ്ഞ; മോദി പങ്കെടുക്കില്ല; ഇന്ത്യയെ പ്രതിനിധീകരിച്ച് ഓം ബിര്‍ള

0
69

ന്യൂഡല്‍ഹി: ബംഗ്ലാദേശിലെ താരിഖ് റഹ്‌മാന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയാണ് പങ്കെടുക്കുകയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി പതിനേഴിന് (ചൊവ്വാഴ്ച) ഉച്ചയ്ക്കുശേഷം ബംഗ്ലാദേശ് പാര്‍ലമെന്റിലെ സൗത്ത് പ്ലാസയിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബംഗ്ലാദേശ് ക്ഷണിച്ചിരുന്നു.

മുംബൈയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി നടക്കാനിരിക്കുന്ന ഉഭയകക്ഷി ചര്‍ച്ചയുടെയും പിന്നാലെ ഡല്‍ഹിയില്‍ നടക്കുന്ന എഐ ഉച്ചകോടിയില്‍ അധ്യക്ഷത വഹിക്കാനുള്ളതുകൊണ്ടാണ് മോദി പങ്കെടുക്കാതിരിക്കുന്നത് എന്നാണ് വിശദീകരണം.

ഇന്ത്യ, ചൈന, പാകിസ്താന്‍ തുടങ്ങി പതിമൂന്ന് രാജ്യങ്ങളിലെ നേതാക്കന്മാരെ ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ മുഖ്യഉപദേഷ്ടാവായ മുഹമ്മദ് യൂനുസ് സത്യപ്രതിജ്ഞാചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നാണ് വിവരം. ബംഗ്ലാദേശിന്റെ മുന്നൂറംഗ പാര്‍ലമെന്റിലെ പാതിയിലേറെ സീറ്റുകളില്‍ വിജയിച്ചാണ് ബിഎന്‍പി അധികാരത്തിലെത്തുന്നത്. ജമാഅത്ത് ഇ ഇസ്ലാമി നേതൃത്വം നല്‍കുന്ന സഖ്യമാണ് പ്രതിപക്ഷത്ത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here