spot_imgspot_imgspot_img

സി.പി.എം വർഗ്ഗീയതയിൽ ബി.ജെ.പിയെയും കടത്തിവെട്ടിയിരിക്കുന്നു: കുറുക്കോളി മൊയ്തീൻ എം.എൽ.എ

Date:

തിരുവനന്തപുരം: വർഗ്ഗീയത പറയുന്ന കാര്യത്തിൽ സി.പി.എം ഇപ്പോൾ ബി.ജെ.പിയെ പോലും കടത്തിവെട്ടിയിരിക്കുകയാണെന്ന് കുറുക്കോളി മൊയ്തീൻ എം.എൽ.എ. പെരുമാതുറ മാടൻവിളയിൽ മുസ്ലിം ലീഗ് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് കാലത്ത് ന്യൂനപക്ഷ പ്രേമം നടിക്കുകയും തോൽക്കുമ്പോൾ ഭൂരിപക്ഷ വോട്ടുകൾക്കായി നിലപാട് മാറ്റുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് സി.പി.എം കാട്ടുന്നതെന്ന് അദ്ദേഹം ആരോപിച്ചു. അയ്യപ്പ സംഗമം പോലുള്ള മതപരമായ ചടങ്ങുകൾ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുന്നത് ജനങ്ങൾ തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലുന്ന സർക്കാരായി പിണറായി സർക്കാർ മാറിയെന്ന് മുഖ്യപ്രഭാഷണം നടത്തിയ മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ഫൈസൽ ബാബു പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങൾക്ക് മദ്യഷാപ്പുകളുടെ ലൈസൻസിന്മേലുണ്ടായിരുന്ന അധികാരം കവർന്നെടുത്ത സർക്കാർ, അധികാര വികേന്ദ്രീകരണത്തെ കഴുത്തുഞെരിച്ച് കൊല്ലുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുസ്ലിം ലീഗ് അഴൂർ പഞ്ചായത്ത് പ്രസിഡന്റ് നജീബ് മുട്ടപ്പലം അധ്യക്ഷത വഹിച്ച ചടങ്ങിൽ മണ്ഡലം ജനറൽ സെക്രട്ടറി മഹാണി ജസീം സ്വാഗതം പറഞ്ഞു. എം.എസ്. അലവി, തോന്നക്കൽ ജമാൽ, കണിയാപുരം ഹലീം മുസ്ലിം ലീഗ് ഹുമയൂൺ കബീർ, ഷഹീർ ജി അഹമ്മദ്, മാഹിൻ അബൂബക്കർ, കടവിളാകം കബീർ, മഹാണി ജസീം, എം എസ് കമാലുദ്ദീൻ, ഫറാസ് മാറ്റപള്ളി,മുനീർ കൂരവിള, നവാസ് മാടൻവിള, നൗഫൽ കുളപ്പട, തൻസീർ അഴീക്കോട്, ഷാൻ പാങ്ങോട്, അമാൻ അലി,അൻസർ പെരുമാതുറ , എസ് എം അഷ്റഫ്, ബഷറുള്ള , നാസർ ഉസ്മാൻ, അഷ്കർ , തുടങ്ങിയവർ സംബന്ധിച്ചു. ചടങ്ങിൽ വിവിധ ഗ്രാമപഞ്ചായത്തുകളിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ച യു ഡി എഫ് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...

യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു; കപ്പലില്‍ 183 ജീവനക്കാര്‍; ഇന്ത്യന്‍ തീരത്ത് നങ്കൂരമിടുന്ന മൂന്നാമത്തെ കപ്പല്‍

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിയന്‍ കപ്പല്‍ ഐആര്‍ഐഎസ് ലവാന്‍ കൊച്ചി...
Telegram
WhatsApp