തിരുവനന്തപുരത്ത് വ്യാജരേഖ ചമച്ച് പണം തട്ടിയ പ്രതി ലഹരിയുമായി പിടിയില്‍; ലഹരി കടത്തിന് പുതിയ കേസും

0
505

തിരുവനന്തപുരം: വ്യാജരേഖ ചമച്ച് ബാങ്ക് ശാഖയില്‍ നിന്ന് മുക്കാല്‍ കോടി രൂപ തട്ടിയെടുത്ത സംഭവത്തിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുമല സ്വദേശി അനുരാജിനെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യുന്ന സമയം ഇയാളുടെ കാറില്‍ നിന്ന് എംഡിഎംഎയും കണ്ടെടുത്തതോടെ ലഹരി കടത്തിന് ഒരു കേസ് കൂടി ചാര്‍ജ് ചെയ്തു.

വ്യാജരേഖകള്‍ നല്‍കി എസ്ബിഐ ആല്‍ത്തറ ശാഖയില്‍ നിന്നാണ് അനുരാജ് 75 ലക്ഷം രൂപ തട്ടിയെടുത്തത്. പ്രതിക്കായി അന്വേഷണം നടക്കുമ്പോഴാണ് അനുരാജ് മ്യൂസിയം പൊലീസിന്റെ പിടിയിലായത്. പ്രതിയുടെ കാറിന്റെ സീറ്റിനടിയിലെ രഹസ്യഅറയില്‍ സൂക്ഷിച്ച നിലയിലായിരുന്നു എംഡിഎംഎ. ലഹരി മരുന്ന് കടത്തിയതിനും പ്രതിക്കെതിരെ കേസെടുത്തു. ഡിസിപി തപോഷ് ബസുമതാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here