വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടനം മാര്‍ച്ച് ഒന്നിലേക്ക് നീട്ടി; രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനത്തിന്റെ സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമെന്ന് വിശദീകരണം

0
467

കല്‍പറ്റ: വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാനം നിശ്ചയിച്ചിരുന്ന ബുധനാഴ്ചയില്‍ നിന്ന് മാറ്റിവച്ച് സര്‍ക്കാര്‍ തീരുമാനം. ഈമാസം 25ന് നടത്താന്‍ തീരുമാനിച്ചിരുന്ന താക്കോല്‍ കൈമാറ്റം മാര്‍ച്ച് ഒന്നിലേക്കാണ് പ്രത്യേകിച്ച് കാരണം ഒന്നും ബോധിപ്പിക്കാതെ മാറ്റിവച്ചത്. രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനവുമായി ബന്ധപ്പെട്ടുള്ള സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായാണ് താക്കോല്‍ കൈമാറ്റം മാറ്റിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തീയതി മാറ്റത്തിന്റെ കാരണത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനായി നിര്‍മിച്ച ടൗണ്‍ഷിപ്പിലെ ആദ്യഘട്ട ഗുണഭോക്താക്കള്‍ക്ക് വീടിന്റെ താക്കോല്‍ കൈമാറുന്ന ചടങ്ങായിരുന്നു ഫെബ്രുവരി 25ന് നടത്താനിരുന്നത്. കല്‍പ്പറ്റ ടൗണിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 64.4705 ഹെക്ടര്‍ ഭൂമിയാണ് ടൗണ്‍ഷിപ്പിനായി സര്‍ക്കാര്‍ ഏറ്റെടുത്തത്. 1,662-ലധികം ആളുകള്‍ക്ക് താമസിക്കാവുന്ന 410 വീടുകളാണ് ടൗണ്‍ഷിപ്പില്‍ ആകെ ഉണ്ടാവുക. ഇതില്‍ 178 ഭവനങ്ങളാണ് ആദ്യഘട്ടത്തില്‍ കൈമാറുക. ഈ വീടുകളുടെ പണികള്‍ നിലവില്‍ പൂര്‍ത്തിയായിട്ടുണ്ട്.

1000 ചതുരശ്ര അടി വിസ്തൃതിയിലുള്ള വീടുകളാണ് ടൗണ്‍ഷിപ്പിലുണ്ടാവുക. നിലവില്‍ ഒറ്റനില വീടുകളാണ് നിര്‍മിക്കുന്നതെങ്കിലും ഭാവിയില്‍ മുകളിലേക്ക് പടുത്തുയര്‍ത്താനുള്ള സൗകര്യമുണ്ട്. ശക്തമായ ഭൂകമ്പങ്ങളെ പോലും പ്രതിരോധിക്കുന്ന വിധത്തിലാണ് വീടുകളുടെ നിര്‍മാണം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here