ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന പതിനാലുകാരിയെ പീഡിപ്പിച്ചു; ജനനേന്ദ്രിയത്തില്‍ മരപ്പാവ കയറ്റി; ക്ഷേത്രം പൂജാരിക്ക് ഇരട്ട ജീവപര്യന്തം തടവ്

0
42

തിരുവനന്തപുരം: പരീക്ഷാപ്പേടി മാറാന്‍ ബാധ ഒഴിപ്പിക്കാനെന്നു പറഞ്ഞ് പതിനാലുകാരിയെ പൂജാമുറിയിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും പെണ്‍കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ മരപ്പാവ കയറ്റി പീഡിപ്പിക്കുകയും ചെയ്ത കേസില്‍ ക്ഷേത്രം പൂജാരിക്ക് ശിക്ഷ വിധിച്ചു. തിരുവനന്തപുരം കണ്ണമ്മൂല ബാലസുബ്രമണ്യ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന എറണാകുളം പറവൂര്‍ മൂത്തകുന്ന് കണ്ടാംതറ വീട്ടില്‍ ബാലപ്പന്‍ മകന്‍ ബിനീഷിനെയാണ് തിരുവനന്തപുരം പോക്‌സോ കോടതി ശിക്ഷിച്ചത്. പ്രതി രണ്ടുലക്ഷം രൂപ പിഴയടയ്ക്കാനും കോടതി വിധിച്ചു. 2019-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

തിരുവനന്തപുരം പോക്‌സോ ജില്ലാ ജഡ്ജി എം.പി.ഷിബുവാണ് ശിക്ഷ വിധിച്ചത്. ബിനീഷ് കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. വിവിധ വകുപ്പുകളിലായി രണ്ടു വട്ടം മരണം വരെ കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. 2019-ലാണ് സംഭവം. പരീക്ഷ പേടിയുണ്ടായിരുന്ന ഒന്‍പതാം ക്ലാസ്സുകാരിയെ പരീക്ഷാപ്പേടി മാറ്റാന്‍ എത്തിച്ച മാതാവിനോട് കുട്ടിക്ക് ബാധ ഏറ്റതാണെന്നും ഒഴിപ്പിക്കുന്നതിന് പ്രത്യേകം പൂജ ആവശ്യമാണെന്നും വിശ്വസിപ്പിച്ച് ക്ഷേത്രത്തിനോട് അനുബന്ധിച്ചുള്ള പൂജാമുറിക്കുള്ളില്‍ കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.

പീഡനത്തിനിടെ പെണ്‍കുട്ടിയുടെ ജനനേന്ദ്രിയത്തിനുള്ളില്‍ മരപ്പാവയും നാണയത്തുട്ടുകളും ഇരുമ്പാണികളും കയറ്റി പീഡിപ്പിച്ചതായി പരാതിയുണ്ട്. വിസ്താരമധ്യേ പെണ്‍കുട്ടി അന്‍പത്തിയൊന്നു തടിപ്പാവകളില്‍നിന്നും തന്നെ ഉപദ്രവിക്കാന്‍ പ്രതി ഉപേയാഗിച്ച തടിപ്പാവ പ്രത്യേകം തിരിച്ചറിഞ്ഞു. തടിപ്പാവയുടെ രൂപവും ഡോക്ടറുടെ രേഖാചിത്രവും ഒരുപോലെ വന്നു എന്ന ഞെട്ടിക്കുന്ന തെളിവുകൂടി ഈ കേസിന്റെ പ്രത്യേകതയാണ്.

തുടര്‍ന്നും പരീക്ഷ പേടി മാറാത്തതിനാല്‍ മാതാവ് അടുത്തുള്ള ഒരു മെന്റല്‍ എയ്ഡ് ക്യാംപില്‍ കൊണ്ടുപോയപ്പോള്‍ അവിടെയുള്ള ഡോക്ടറോടാണ് കുട്ടി പീഡന വിവരം പറഞ്ഞത്. ഡോക്ടര്‍ പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് തിരുവല്ലം പൊലീസ് കേസെടുക്കുകയും വൈദ്യ പരിശോധനയ്ക്ക് കുട്ടിയെ ഹാജരാക്കുകയും ചെയ്തു. തൈയ്ക്കാട് ആശുപത്രിയിലെ ഡോ. ആര്‍.ബിന്ദു ജനനേന്ദ്രിയത്തിനുള്ളിലെ മുറിപ്പാട് രേഖാചിത്രം സഹിതം റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് പൂജാരിയുടെ പൂജാമുറി റെയ്ഡ് ചെയ്യുകയും വ്യത്യസ്ത രൂപത്തിലുള്ള തടിപ്പാവകള്‍ കണ്ടെത്തി കോടതിയില്‍ ഹാജരാക്കുകയുമുണ്ടായി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here