സ്വര്‍ണവില 10,000 ഡോളര്‍ വരെ എത്തും; ആഗോള രാഷ്ട്രീയവും സാമ്പത്തിക മാറ്റങ്ങളും കാരണമാകും; മലയാളികള്‍ ആശങ്കയില്‍

0
34
|REPRESENTATIVE IMAGE|
|REPRESENTATIVE IMAGE|

കൊച്ചി: ലോകത്താകമാനം സ്വര്‍ണവിലയില്‍ അടുത്ത അഞ്ചുവര്‍ഷത്തിനകം ഇരട്ടിയോളം വര്‍ധനവുണ്ടാകുമെന്ന് പ്രവചനം. 2031-ഓടെ ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് 10,000 ഡോളര്‍ വരെ ഉയര്‍ന്നേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍. 2026 അവസാനമാകുമ്പോഴേക്കും ഔണ്‍സ് സ്വര്‍ണ്ണത്തിന് 6,000 ഡോളര്‍ വരെ എത്തുമെന്നും സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നു. ലോകത്തെ രാഷ്ട്രീയ പ്രശ്‌നങ്ങളും സാമ്പത്തിക മാറ്റങ്ങളുമാണ് സ്വര്‍ണവില വന്‍ തോതില്‍ ഉയരുന്നതിന് ഇടയാക്കുന്നത്.

ജെഫ്‌റീസിന്റെ സാമ്പത്തിക വിദഗ്ധനായ ക്രിസ് വുഡാണ് ഇത്തരത്തിലൊരു അഭിപ്രായ പ്രകടനം നടത്തിയത്. സ്വര്‍ണവില വലിയ തോതില്‍ വര്‍ധിക്കാനാണ് സാധ്യതയെങ്കിലും, ഈ കയറ്റം എപ്പോഴും ഒരുപോലെ ആയിരിക്കില്ല. ഇടയ്ക്ക് വില അല്പം കുറയാനോ അല്ലെങ്കില്‍ ഒരേ നിലയില്‍ നില്‍ക്കാനോ സാധ്യതയുണ്ടെന്നും വിശകലന വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ലോകരാജ്യങ്ങള്‍ക്കിടയിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങളും യുദ്ധഭീതിയും ഏറി വരുന്നതാണ് സ്വര്‍ണ്ണത്തിന്റെ മൂല്യം കൂടുന്നതിന് ഒരു പ്രധാന കാരണം. രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ കൂടിവരുന്ന സമയത്തെല്ലാം സ്വര്‍ണ നിക്ഷേപം കൂടുതല്‍ തിളങ്ങാറുണ്ട്. ഇത് കൂടാതെ, വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ വന്‍തോതില്‍ സ്വര്‍ണ്ണം വാങ്ങി ശേഖരിക്കുന്നത് വില കൂടാന്‍ കാരണമാകുന്നു.

ഇപ്പോള്‍ നടക്കുന്ന ഇറാന്‍ ഇസ്രായേല്‍ സംഘര്‍ഷങ്ങള്‍ സ്വര്‍ണ വിലയെ പെട്ടെന്ന് ഉയര്‍ത്തിയിട്ടുണ്ട്. ചുരുക്കത്തില്‍, സുരക്ഷിതമായ നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണ്ണത്തിനുള്ള ഡിമാന്‍ഡ് വരും വര്‍ഷങ്ങളില്‍ വന്‍തോതില്‍ വര്‍ധിക്കാനാണ് സാധ്യത.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here