‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

0
89

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി എല്‍ഡിഎഫ്. ‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’ എന്നതാണ് ഇക്കുറി എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പിന്റെ പ്രചാരണ മുദ്രാവാക്യം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ തുടര്‍ന്നു വരുന്ന വികസനപ്രവര്‍ത്തനങ്ങളും നേട്ടങ്ങളും നിരത്തിയാണ് പ്രചാരണം. 2016-ലും പിന്നീട് തുടര്‍ ഭരണം കിട്ടിയ 2021-ലും ഇതുപോലുള്ള ടാഗ് ലൈനുകളുമായാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.

ഈ തെരഞ്ഞെടുപ്പിലും മുഖ്യമന്ത്രി പിണറായി വിജയനാണ് എല്‍ഡിഎഫിനെ നയിക്കുകയെന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി എം.എ ബേബി നേരത്തെ പറഞ്ഞിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളും മുദ്രാവാക്യത്തോടൊപ്പം ചേര്‍ത്തിട്ടുണ്ട്. വയനാടിന് ലോകോത്തര ടൗണ്‍ഷിപ്പ് നല്‍കാന്‍ എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ട് എന്നാണ് ഒരു പ്രചാരണ മുദ്രാവാക്യം.

2016-ല്‍ എല്‍ഡിഎഫ് വരും എല്ലാം ശരിയാകും എന്ന മുദ്രാവാക്യവുമായാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. 2021-ല്‍ ഉറപ്പാണ് എല്‍ഡിഎഫ് എന്നായിരുന്നു മുദ്രാവാക്യം.

അതേസമയം, സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ എല്‍ഡിഎഫില്‍ പുരോഗമിക്കുകയാണ്. സിപിഐഎം സ്ഥാനാര്‍ഥി നിര്‍ണയം ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. ഒദ്യോഗിക പ്രഖ്യാപനം പിന്നീടായിരിക്കും നടക്കുക. സിപിഐ 25 പേരുടെ പട്ടിക അംഗീകരിച്ചു. ഔദ്യോഗിക പ്രഖ്യാപനം പിന്നീട് നടത്തും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here