spot_imgspot_imgspot_img

1

Date:

പള്ളിത്തുറ വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ: അവലോകന യോഗം ചേർന്നു; ആഗസ്റ്റ് 30-ന് കൊടിയേറും ​

കഴക്കൂട്ടംം: പള്ളിത്തുറ വിശുദ്ധ മേരി മഗ്ദലേന ദൈവാലയത്തിൽ ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 9 വരെ നടക്കുന്ന പരിശുദ്ധ വേളാങ്കണ്ണി ആരോഗ്യ മാതാവിന്റെ വാർഷിക തിരുനാൾ ആഘോഷങ്ങളുടെ മുന്നോടിയായി അവലോകന യോഗം ചേർന്നു. പള്ളിത്തുറ ലയോള ഹാളിൽ നടന്ന യോഗത്തിൽ കഴക്കൂട്ടം എം.എൽ.എ വി. മുരളീധരൻ അധ്യക്ഷത വഹിച്ചു. ​തിരുനാൾ ആഘോഷ പരിപാടികളെക്കുറിച്ചും മുന്നൊരുക്കങ്ങളെക്കുറിച്ചും ഇടവക വികാരി ഫാദർ ജോസഫ് പ്രസാദ്, പള്ളിത്തുറ വാർഡ് കൗൺസിലർ D. സുചിത്ര യോഗത്തിൽ വിശദീകരിച്ചു. ആഗസ്റ്റ് 30-നാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് കൊടിയേറുന്നത്. സെപ്റ്റംബർ 8-നാണ് പ്രധാന തിരുനാൾ ദിനം. സെപ്റ്റംബർ 9-ന് കൊടിയിറങ്ങുന്നതോടെ ആഘോഷങ്ങൾ സമാപിക്കും. ​തിരുനാളിനോടനുബന്ധിച്ച് ഭക്തജനങ്ങൾക്കായി മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതും സുരക്ഷാ ക്രമീകരണങ്ങളും യോഗത്തിൽ വിശദമായി ചർച്ച ചെയ്തു. പോലീസ്, കോസ്റ്റ് ഗാർഡ്, കെ.എസ്.ഇ.ബി, ആരോഗ്യ വിഭാഗം, വാട്ടർ അതോറിറ്റി, പി.ഡബ്ല്യു.ഡി, കെ.എസ്.ആർ.ടി.സി തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും നഗരസഭാ കൗൺസിലർമാരും യോഗത്തിൽ പങ്കെടുത്ത് സഹകരണം ഉറപ്പുനൽകി. ​പാരിഷ് കൗൺസിൽ അംഗങ്ങൾ, തിരുനാൾ കമ്മിറ്റി ഭാരവാഹികൾ, പ്രദേശത്തെ സാമൂഹിക പ്രവർത്തകർ തുടങ്ങിയവരും യോഗത്തിൽ സംബന്ധിച്ചു. ​

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും കഴക്കൂട്ടം: കഴക്കൂട്ടം റെയിൽവേ...

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...
Telegram
WhatsApp