spot_imgspot_imgspot_img

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും

Date:

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും

കഴക്കൂട്ടം: കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്ന കാര്യവും സ്റ്റേഷന്റെ വികസനവും സജീവമായി പരിഗണനയിലാണെന്ന് തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ (ഡി.ആർ.എം) ദിവ്യകാന്ത് ചന്ദ്രകാർ അറിയിച്ചതായി പ്രതിധ്വനി ഭാരവാഹികൾ പറഞ്ഞു. ഐ.ടി ജീവനക്കാരുടെ സംഘടനയായ ‘പ്രതിധ്വനി’ പ്രതിനിധികളുമായി തിരുവനന്തപുരം റെയിൽവേ ഡിവിഷൻ ഉന്നത ഉദ്യോഗസ്ഥർ നടത്തിയ ചർച്ചയിലാണ് ഡി.ആർ.എം ഈ ഉറപ്പുനൽകിയത്. ​ആലപ്പുഴ വഴിയുള്ള ട്രെയിൻ, വേണാട് എക്സ്പ്രസ്, മറ്റ് അനുയോജ്യമായ ദീർഘദൂര സർവീസുകൾ എന്നിവയ്ക്ക് സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം വിശദമായി പരിശോധിച്ച് നടപടിയെടുക്കുമെന്ന് റെയിൽവേ വ്യക്തമാക്കി. കൂടാതെ, യാത്രക്കാർക്കായി ലിഫ്റ്റ്, വിശ്രമമുറി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉടൻ ഒരുക്കും. ​ടെക്നോപാർക്ക് ജീവനക്കാരുടെയും ദൈനംദിന യാത്രക്കാരുടെയും യാത്രാക്ലേശം ചൂണ്ടിക്കാട്ടി പ്രതിധ്വനി നടത്തിയ സർവേ റിപ്പോർട്ടും യോഗത്തിൽ സമർപ്പിച്ചു. ഡി.ആർ.എമ്മിന് പുറമെ എ.ഡി.ആർ.എം വൈ. സെൽവിൻ, സീനിയർ ഡി.ഓ.എം ഹരി കൃഷ്ണൻ, സീനിയർ ഡി.സി.എം നിതിൻ റോബർട്ട് എന്നിവരും പ്രതിധ്വനിയെ പ്രതിനിധീകരിച്ച് റെയിൽവേ ഫോറം കൺവീനർ അനൂബ് ടി. മുരളി, സംസ്ഥാന കോ-ഓർഡിനേറ്റർ രാജീവ് കൃഷ്ണൻ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കേരള പൊലീസിന്റെ അഭിമാനം വനിതാ സേന: ഡിജിപി

സായുധ വനിതാ ബറ്റാലിയന് പുതിയ മുഖച്ഛായ: വികസന-ക്ഷേമ പദ്ധതികൾ ഡി.ജി.പി നാടിന്...

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്  

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്   ​കഴക്കൂട്ടം: കൂട്ടുകാരായ രണ്ട് കൗമാരക്കാരെ ദിവസങ്ങളുടെ വ്യത്യാസത്തിൽ...

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...
Telegram
WhatsApp