News Week
Magazine PRO

Company

Share This Post
spot_imgspot_img

ലുലു മിഡിൽഈസ്റ്റിലേക്ക് മികച്ച അവസരം ; ഫ്രീ വിസയിൽ തൊഴിലവസരവുമായി ലുലു ഗ്രൂപ്പ്

Date:

തിരുവനന്തപുരം: പതിനഞ്ചിലേറെ വിഭാഗങ്ങളിലേക്ക് നേരിട്ട് അഭിമുഖത്തിന് ക്ഷണിച്ച് ലുലു ഗ്രൂപ്പ്. സൗജന്യ വിസയിൽ മിഡിൽ ഈസ്റ്റിലേക്ക് അവസരമൊരുക്കി ലുലു ഗ്രൂപ്പ് നേരിട്ട് നടത്തുന്ന അഭിമുഖമാണിത്. 14 ന് കോഴിക്കോടും, 16 ന് തൃശൂരും വച്ചാണ് അഭിമുഖങ്ങൾ. അക്കൗണ്ടൻറ്, ഐടി സപ്പോർട്ട് സ്റ്റാഫ്, സെയിൽസ്മാൻ, കാഷ്യർ, കുക്ക്, ബേക്കർ, ബുച്ചർ, ഫിഷ്മോഗർ, ടെയ്ലർ, സെക്യൂരിറ്റി, ഇലക്ട്രീഷ്യൻ, ആർട്ടിസ്റ്റ്, ഗ്രാഫിക്സ് ഡിസൈനർ, സ്നാക് മേക്കർ, സാൻഡ്വിച്ച് – ഷവർമ്മ – സലാഡ് മേക്കർ എന്നീ ഒഴിവുകളിലേക്കാണ് ഇന്റർവ്യൂ.

എംകോം ഉള്ളവർക്ക് അക്കൗണ്ടൻറ് തസ്കിയിലേക്ക് അപേക്ഷിക്കാം. ബിസിഎയോ മൂന്ന് വർഷ ഐടി ഡിപ്പോമയോ ആണ് ഐടി സപ്പോർട്ട് സ്റ്റാഫ് ഒഴിവിലേക്കുള്ള യോഗ്യത. 30 വയസാണ് പ്രായപരിധി.

പ്ലസ് ടുവും രണ്ട് വർഷത്തെ പ്രവർത്തി പരിചയവും ഉള്ളവർ‌ക്ക് സെയിൽസ്മാൻ ക്യാഷർ തസ്കയിലേക്ക് അപേക്ഷിക്കാം. 20 മുതൽ 28 വരെയാണ് പ്രായപരിധി.

23 മുതൽ 35 വരെ പ്രായവും മൂന്ന് വർഷത്തെ തൊഴിൽപരിചയവും ഉള്ളവർക്ക് കുക്ക്, ബേക്കർ, കോൺഫെക്ഷനർ, ബുച്ചർ, ഫിഷ്മോംഗർ, ടെയ്ലർ, സെക്യൂരിറ്റി, ഇലക്ട്രീഷ്യൻ, ആർട്ടിസ്റ്റ്, ഗ്രാഫിക് ഡിസൈനർ, സ്നാക് മേക്കർ, സാൻഡ്വിച്ച് – ഷവർമ്മ – സലാഡ് മേക്കർ, അഭിമുഖത്തിൽ പങ്കെടുക്കാം.

വിശദമായ ബയോഡേറ്റ, കളർ പാസ്പോർട്ട് കോപ്പി, വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ഫോട്ടോ എന്നിവയുമായാണ് അഭിമുഖത്തിന് എത്തേണ്ടത്. പുരുഷ ഉദ്യോഗാർത്ഥികൾക്കാണ് ഇത്തവണ അവസരം. കോഴിക്കോട് സുമംഗലി ഓഡിറ്റോറിയത്തിലും തൃശൂർ ലുലു കൺവെൻഷൻ സെൻറർ (ഹയാത്ത്) ലുമാണ് അഭിമുഖം നടക്കുന്നത്. രാവിലെ 9 മണി മുതൽ മൂന്ന് വരെയാണ് സമയം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വോട്ട് ബാങ്കിനു വേണ്ടി വഖഫ് നിയമങ്ങ‍ൾ മാറ്റി മറിച്ചെന്ന് പ്രധാനമന്ത്രി

ഡൽഹി: വോട്ട് ബാങ്കിനു വേണ്ടി വഖഫ് നിയമങ്ങ‍ൾ മാറ്റി മറിച്ചെന്ന് പ്രധാനമന്ത്രി...

സന്ദീപ് വാര്യർക്ക് വധഭീഷണി

പാലക്കാട്: കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർക്ക് വധഭീഷണി. തനിക്കെതിരെ യുഎയില്‍ നിന്നും...

മെഹുൽ ചോക്സി അറസ്റ്റിൽ

ഡൽഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് സാമ്പത്തികത്തട്ടിപ്പ് കേസില്‍ പ്രതിയായ ഇന്ത്യന്‍ രത്നവ്യാപാരി...

കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചു

തൃശൂർ: കാട്ടാനയുടെ ആക്രമണത്തിൽ 20 കാരൻ കൊല്ലപ്പെട്ടു. അതിരപ്പിള്ളി മലക്കപ്പാറ അടിച്ചിൽതോട്ടിയിലാണ്...
Telegram
WhatsApp
02:00:09