spot_imgspot_img

13,000 അധ്യാപകർ എ ഐ പരിശീലനം പൂർത്തിയാക്കി

Date:

spot_img

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കൈറ്റിന്റെയും നേതൃത്വത്തിൽ നടന്നു വരുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള പരിശീലനം 13,000 ഹൈസ്‌കൂൾ, ഹയർസെക്കൻഡറി അധ്യാപകർ പൂർത്തിയാക്കി. അടുത്ത ബാച്ചുകൾ സംസ്ഥാനത്ത് 140 കേന്ദ്രങ്ങളിലായി മെയ് 23-നും 27-നും മൂന്നു ദിവസ പരിശീലനം ആരംഭിക്കും. അവധിക്കാലത്ത് ഇതോടെ 20,000 അധ്യാപകർക്കുള്ള പരിശീലനം പൂർത്തിയാകും. ഈ കേന്ദ്രങ്ങളിലേക്ക് വിദ്യാലയങ്ങളിൽ നിന്ന് ഹയർസെക്കൻഡറി പ്രിൻസിപ്പൽമാർക്ക് അധ്യാപകരെ ട്രെയിനിംഗ് മാനേജമെന്റ് സിസ്റ്റം വഴി നേരിട്ട് രജിസ്റ്റർ ചെയ്യാം.

ആഗസ്റ്റ് മാസത്തോടെ 80,000 വരുന്ന ഹൈസ്‌കൂൾ, ഹയർസെക്കന്ററി അധ്യാപകർക്കും പരിശീലനം പൂർത്തിയാക്കും. തുടർന്ന് പ്രൈമറി അധ്യാപകർക്കും ഈ മേഖലയിൽ പരിശീലനം നൽകും. 2025 ജനുവരിയോടെ സംസ്ഥാനത്തെ രണ്ട് ലക്ഷത്തോളം അധ്യാപകർക്ക് സമ്മറൈസേഷൻ, ഇമേജ് ജനറേഷൻ, പ്രോംപ്റ്റ് എൻജിനിയറിങ്, പ്രസന്റേഷൻ-ആനിമേഷൻ നിർമാണം, ഇവാലുവേഷൻ എന്നീ മേഖലകളിൽ എ.ഐ പരിശീലനം പൂർത്തിയാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ അധ്യാപകരും ഇന്റർനെറ്റ് സൗകര്യമുള്ള പ്രത്യേകം പ്രത്യേകം ലാപ്‌ടോപ്പുകളുടെ സഹായത്തോടെയാണ് പരിശീലനം നേടുന്നത്.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

എം പോക്സ്: വൈറസ് വകഭേദം കണ്ടെത്താന്‍ ജീനോം സീക്വന്‍സിങ് നടത്തും; മന്ത്രി വീണാ ജോര്‍ജ്

മലപ്പുറം: മലപ്പുറം ജില്ലയില്‍ എം പോക്സ് രോഗം സ്ഥിരീകരിച്ച വ്യക്തിക്ക് പിടിപെട്ട...

ഇനി മുതൽ മാലിന്യം വലിച്ചെറിഞ്ഞാൽ വാട്സ് ആപ്പിലൂടെ അറിയിക്കാം

തിരുവനന്തപുരം: മാലിന്യം വലിച്ചെറിഞ്ഞാൽ ഇനി മുതൽ വാട്സ് ആപ്പിലൂടെ അറിയിക്കാം. തദ്ദേശ...

ഭക്ഷ്യ സുരക്ഷ: ഓണവിപണിയിൽ നടത്തിയത് 3881പരിശോധനകൾ

തിരുവനന്തപുരം: ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി...

നിരവധി കേസുകളിലെ പ്രതിയായ കൊടും ക്രിമിനലിനെ പിടികൂടി മംഗലപുരം പോലീസ്

തിരുവനന്തപുരം: നിരവധി കേസുകളിലെ പ്രതിയായ കൊടും ക്രിമിനലിനെ പിടികൂടി മംഗലപുരം പോലീസ്....
Telegram
WhatsApp