കൊച്ചി :പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായ സിദ്ധാർഥന്‍റെ മരണത്തിൽ പ്രതികളായ വിദ്യാർത്ഥികൾക്ക് ജാമ്യം അനുവദിച്ച് കോടതി. ഉപാധികളോടെയാണ് പ്രതികളായ 19 പേർക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.പ്രതികളുടെ പാസ്‌പോര്‍ട് സറണ്ടര്‍ ചെയ്യണമെന്നും പ്രതികള്‍ വയനാട് ജില്ലയില്‍ പ്രവേശിക്കരുതെന്നും കോടതി ഇവരോട് നിർദേശിച്ചു.
മാത്രമല്ല കേസ് കഴിയുംവരെ സംസ്ഥാനം വിട്ട് പോകരുത്, തെളിവ് നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയും ഹൈക്കോടതി നിർദേശിച്ച ഉപാധികളിൽ ഉൾപ്പെട്ടതാണ്. ജസ്റ്റിസ് സി എസ് ഡയസാണ് വിദ്യാര്‍ത്ഥികളായ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. പ്രതികളുടെ പ്രായവും വിദ്യാർത്ഥികളാണെന്ന പരിഗണനയുമാണ് ജാമ്യം നൽകുന്നതിന് വേണ്ടി കണക്കിലെടുത്തതെന്നാണ് റിപ്പോർട്ട്.
ഫെബ്രുവരി 18നാണ് സിദ്ധാര്‍ത്ഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. റാഗിങ്, ആത്മഹത്യാപ്രേരണ, മര്‍ദ്ദനം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.