spot_imgspot_img

കേരള നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തിൽ 21000 തൊഴിലവസരങ്ങൾ

Date:

spot_img

തിരുവനന്തപുരം: കേരള നോളെജ് ഇക്കോണമി മിഷന്റെ വിവിധ പദ്ധതികളുടെ ഭാഗമായി 21000 പുതിയ തൊഴിലവസരങ്ങളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വിദേശത്തും കേരളത്തിനകത്തും പുറത്തുമായാണ് ഒഴിവുകളുള്ളത്. ഓസ്‌ട്രേലിയയിൽ മെറ്റൽ ഫാബ്രിക്കേറ്റർ ആൻഡ് വെൽഡർ, കെയർ അസിസ്റ്റന്റ്, ജപ്പാനിൽ കെയർ ടെയ്ക്കർ എന്നീ തസ്തികളിലേക്ക് 2000 ഒഴിവുകളാണുള്ളത്.

മാനേജർ, ക്രിയേറ്റീവ് സൂപ്പർവൈസർ -ഡിജിറ്റൽ, സൈക്കോളജിസ്റ്റ്, എച്ച് ആർ മാനേജർ, ഫിസിയോ തെറാപ്പിസ്റ്റ്, പ്രൊഡക്ഷൻ ട്രെയിനി, കസ്റ്റമർ കെയർ എക്‌സിക്യുട്ടീവ് , ടെക്‌നിക്കൽ ഓപ്പറേറ്റർ , അക്കൗണ്ടന്റ്, ഫിനാൻഷ്യൽ അഡൈ്വസർ തുടങ്ങി 150 ഓളം തസ്തികകളിലേക്കാണ് ഒഴിവുകൾ. കേരളത്തിലും ഇന്ത്യയിലെ മറ്റു പ്രമുഖ നഗരങ്ങളിലുമാണ് ജോലി ലഭിക്കുക. ആസ്‌ട്രേലിയയിലെ മെറ്റൽ ഫാബ്രിക്കേറ്റർ ആൻഡ് വെൽഡർ തസ്തികയിലേക്ക് ഐ ടി ഐ ആണ് യോഗ്യത.

175,000- 250,000 മാസശമ്പളം. കെയർ അസിസ്റ്റന്റിന് (ഓസ്‌ട്രേലിയ) പത്താം ക്ലാസ് യോഗ്യത. 250,000- 350,000 ആണ് മാസശമ്പളം. ജപ്പാനിൽ കെയർ ടേക്കർക്ക് ഡിപ്ലോമയാണ് യോഗ്യത. 1,00,000- 175,000 ശമ്പളം ലഭിക്കും. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 30. കേരള നോളെജ് ഇക്കോണമി മിഷന്റെ വെബ് പോർട്ടലായ ഡി ഡബ്ല്യു എം എസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്ക് യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള ജോലിയിലേക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് 0471 2737881, 0471 2737882 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. അല്ലെങ്കിൽ https://knowledgemission.kerala.gov.in/ എന്ന വെബ് സൈറ്റ് സന്ദർശിക്കുക.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പ്: മഷി പുരട്ടുന്നത് വോട്ടറുടെ ഇടതു നടുവിരലിൽ

തിരുവനന്തപുരം: ഡിസംബർ 10ന് നടക്കുന്ന തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവരുടെ ഇടത്...

ഉപതിരഞ്ഞെടുപ്പ്; മാറി മറിഞ്ഞ് ലീഡ് നില

തിരുവനന്തപുരം: പാലക്കാട്, ചേലക്കര, വയനാട് വോട്ടെണ്ണൽ തുടങ്ങി. ആദ്യ മണിക്കൂറുകളിൽ തന്നെ...

ഫാഷൻ മേക്ക് ഓവർ ട്രെൻഡുകളുമായി ലുലു ബ്യൂട്ടി ഫെസ്റ്റ്

തിരുവനന്തപുരം : ട്രെന്‍ഡിംഗ് ഫാഷന്‍ കാഴ്ചകളും മേക്ക് ഓവർ ആശയങ്ങളും അവതരിപ്പിക്കുന്ന...

ഭിന്നശേഷി കലോത്സവം അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഭിന്നശേഷി കലോത്സവത്തിലേയ്ക്ക്...
Telegram
WhatsApp