യൂട്യൂബ് ഉപയോക്താക്കൾക്ക് സൗകര്യപ്രദമാകുന്ന പുതിയൊരു മാറ്റവുമായി രംഗത്തെത്തിയിരിക്കുകയാണ് യൂട്യൂബ്. വീഡിയോ പ്ലേലിസ്റ്റുകള്‍ക്ക് പ്രത്യേകമായി കവര്‍ ചിത്രം (തംബ്‌നൈല്‍) നല്‍കാനുള്ള സംവിധാനമാണ് യൂട്യൂബില്‍ പുതിയതായി വരുന്നത്.
ഇത് വഴി പ്ലേലിസ്റ്റിലെ മുഴുവന്‍ വീഡിയോയെയും പ്രതിനിധീകരിക്കുന്ന കസ്റ്റം കവറുകള്‍ കൂടുതല്‍ ശ്രദ്ധയും അര്‍ഥവും കാഴ്‌ചക്കാരിലുണ്ടാക്കുമെന്നതാണ് സവിശേഷത. ഇത് ചാനലിന്‍റെ ഐഡന്‍റിറ്റി കാത്തുസൂക്ഷിക്കാൻ ഏറെ സഹായകരമാകുന്നെന്നാണ് വിദഗ്ദ്ധർ പറയുന്നത്. യൂട്യൂബ് ഇത് അവതരിപ്പിച്ചിരിക്കുന്നത് ആന്‍ഡ്രോയ്‌ഡ് ബീറ്റ 19.26.33 വേര്‍ഷനിലാണ്.