തിരുവനന്തപുരം: സംസ്ഥാനത്ത് വിതരണം ചെയ്യുന്ന ക്ഷേമപെന്‍ഷനിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. സർക്കാർ ക്ഷേമപെൻഷൻ വർധിപ്പിക്കാൻ ആലോചിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കൂടാതെ ക്ഷേമപെന്‍ഷന്‍ കുടിശ്ശിക സമയബന്ധിതമായി വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ അഞ്ച് മാസത്തെ പെൻഷൻ കുടിശ്ശികയാണെന്നും ഇതിൽ രണ്ടു 2 ഗഡു ഈ സാമ്പത്തിക വർഷം നൽകും. ബാക്കി മൂന്ന് ഗഡു അടുത്ത സാമ്പത്തിക വർഷം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്‍റെ വിവേചനപരമായ നയങ്ങള്‍ കാരണം വലിയ തോതിലുള്ള പണഞെരുക്കം സംസ്ഥാനത്ത് അനുഭവപ്പെടുന്നുണ്ട്. അത് ഇപ്പോഴും തുടരുകയാണെന്നും സർക്കാർ ജീവനക്കാരുട ഡിഎ കുടിശ്ശികയിൽ പ്രത്യേക ഉത്തരവ് ഇറക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.