ഡൽഹി: രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ദിവസമായ ജൂൺ 25 ഇനി മുതൽ ഭരണഘടനാ ഹത്യ ദിനമായി ആചരിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ആണ് ഇക്കാര്യം അറിയിച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് അമിത് ഷാ ഇക്കാര്യം അറിയിച്ചത്.
ഇത് സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം പങ്കുവെച്ചുകൊണ്ടാണ് അമിത് ഷാ ഇക്കാര്യം അറിയിച്ചത്. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിരുന്നു. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1975 ജൂൺ 25 നാണ് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. മനുഷ്യത്വരഹിതമായ നടപടിക്ക് ഇരയായവർക്കും അടിയന്തരാവസ്ഥയുടെ പീഡനമേറ്റവർക്കും വേണ്ടിയാണ് സംവിധാൻ ഹത്യാ ദിവസ് സമർപ്പിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചു.