spot_imgspot_img

ലഹരിക്കെതിരായ പോരാട്ടങ്ങൾ വിദ്യാർഥി യുവജന പ്രസ്ഥാനങ്ങൾ ഏറ്റെടുക്കണം : വിസ്‌ഡം യൂത്ത്

Date:

തിരുവനന്തപുരം : ലഹരിക്കെതിരായ പോരാട്ടങ്ങൾ വിദ്യാർഥി യുവജന പ്രസ്ഥാനങ്ങൾ ഏറ്റെടുക്കണമെന്ന് വിസ്‌ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

കലാലയങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ ലഹരി സംഘങ്ങൾ പ്രവർത്തിക്കുന്നത്. വിദ്യാർഥികൾ ഉപഭോക്താക്കളായും കാരിയർമാരായും പ്രവർത്തിക്കുന്നു. എളുപ്പത്തിൽ പണമുണ്ടാക്കാം എന്നതുകൊണ്ട് ലഹരിക്കച്ചവടത്തിന് വിദ്യാർഥികൾക്ക് പ്രിയമേറുകയാണ്. ഇതിനെ പ്രതിരോധിക്കാൻ സർക്കാർ സംവിധാനങ്ങളോടൊപ്പം ചേർന്ന് നിന്ന് ഫലപ്രദമായി ഇടപെടാൻ സാധിക്കുന്നത് വിദ്യാർഥി യുവജന സംഘടനകൾക്കും അതിന്റെ നേതാക്കൾക്കുമാണ്. ഇതിന് രാഷ്ട്രീയ ഭേദമന്യേ സംഘടനകൾ മുൻകയ്യെടുത്ത് പൊതുവേദികൾ രൂപീകരിക്കണം. ആ പോരാട്ടത്തിന് മറ്റു ബഹുജന സംഘടനകളും പൊതുജനങ്ങളും സമ്പൂർണ പിന്തുണ നൽകും.

വക്കം മൈന പാർക്കിൽ നടന്ന വിസ്‌ഡം യൂത്ത് ജില്ലാ നേതൃസംഗമവും ‘ ദിശ ‘ സഹവാസ ക്യാമ്പും വിസ്‌ഡം യൂത്ത് സംസ്ഥാന സെക്രട്ടറി ജംഷീർ സ്വലാഹി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ഹാറൂൺ വള്ളക്കടവ് അധ്യക്ഷനായി. സംസ്ഥാന സമിതിയംഗം ത്വാഹ അബ്ദുൽബാരി, ജില്ലാ വൈസ് പ്രസിഡന്റ്‌ ജമീൽ പാലാംകോണം, ഷാഫി കൊല്ലം, ജാസർ ചെറുവാടി, ഹൻസീർ മണനാക്ക് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി നസീം അഴീക്കോട് സ്വാഗതവും ട്രഷറർ മുഹമ്മദ് ഷാൻ സലഫി തൊളിക്കോട് നന്ദിയും പറഞ്ഞു.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

രാജ്യവ്യാപകമായി യുപിഐ സേവനങ്ങളിൽ തകരാറ്

ഡൽഹി: രാജ്യത്ത് യുപിഐ (UPI യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസ്) സേവനങ്ങൾ തകരാറിയായതായി...

അന്താരാഷ്ട്ര സർഫിം​ഗ് ഫെസ്റ്റിവൽ: ആദ്യ റൗണ്ട് മത്സരങ്ങൾ അവസാനിച്ചു

തിരുവനന്തപുരം: വർക്കലയിലെ ഇടവ, വെറ്റക്കട ബീച്ചുകളിൽ നടക്കുന്ന അന്താരാഷ്ട്ര സർഫിംഗ് മത്സരങ്ങൾ...

“പാലക്കാട് കാലുകുത്താൻ അനുവദിക്കില്ല”; രാഹുൽ മാങ്കൂട്ടത്തിലിന് ബിജെപി നേതാവിന്റെ ഭീഷണി

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിനെതിരെ ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ നടത്തിയ...

പനി ബാധിച്ച് ചികിത്സയിലായിരുന്ന 9 വയസുകാരി മരിച്ചു; ചികിത്സാപിഴവെന്ന് ആരോപണം

ആലപ്പുഴ: പനി ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒൻപതു വയസുകാരി മരിച്ചു....
Telegram
WhatsApp