spot_imgspot_img

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ്; കേരളത്തിന് നിരാശ

Date:

spot_img

ഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിന്റെ അവതരണം പൂർത്തിയായി. ബജറ്റിൽ കേരളത്തിന് നിരാശ. അതെ സമയം ബിഹാറിനും ആന്ധ്രപ്രദേശിനും കൂടുതൽ പദ്ധതികളാണ് ബജറ്റിൽ അനുവദിച്ചിരിക്കുന്നത്. എന്നാൽ കേരളത്തിനായി പ്രത്യേക പദ്ധതികളൊന്നും തന്നെ ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാനം 24,000 കോടി രൂപയുടെ പാക്കേജാണ് ആവശ്യപ്പെട്ടിരുന്നത്. 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്, സില്‍വര്‍ ലൈനും വിഴിഞ്ഞം തുറമുഖ വികസനത്തിന് 5,000 കോടി രൂപയുടെ പദ്ധതി തുടങ്ങി നിരവധി പാക്കേജാണ് കേരളം ആവശ്യപ്പെട്ടിരുന്നത്.

തൊഴിൽ, മധ്യവർഗം, ചെറുകിട ഇടത്തരം മേഖലകൾക്കാണ് ബജറ്റിൽ പ്രാധാന്യം നൽകിയിരിക്കുന്നത്. മോദി സർക്കാരിനെ ജനങ്ങൾ മൂന്നാമതും തെരഞ്ഞെടുത്തതിൽ നന്ദി അറിയിച്ചുകൊണ്ടാണ് ധനമന്ത്രി നിർമ്മല സീതാരാമൻ തന്റെ ഏഴാമത്തെ ബജറ്റ് അവതരിപ്പിച്ചത്. രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥ സുശക്തമെന്ന് മന്ത്രി നിർമല സീതാരാമൻ പറഞ്ഞു.

അടുത്ത അഞ്ച് വഷത്തിനുള്ളിൽ 4.1 കോടി യുവാക്കൾക്ക് തൊഴിൽ നൽകാൻ 2 ലക്ഷം കോടി അനുവദിച്ചതായി മന്ത്രി അറിയിച്ചു. എല്ലാ മേഖലകളിലും ആദ്യമായി ജോലിക്ക് കയറുന്ന എല്ലാവർക്കും ഒറ്റത്തവണ വേതനം നൽകണമെന്ന് മന്ത്രി നിർദ്ദേശിച്ചു. ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) വഴിയാണ് ആദ്യമായി ജോലി ചെയ്യുന്നവർക്കുള്ള ഇൻസെൻ്റീവ് നൽകുന്നത്.

കൂടുതൽ വർക്കിംഗ് വിമൺ ഹോസ്റ്റലുകൾ യഥാർത്ഥ്യമാക്കും. രാജ്യത്ത് കൂടുതല്‍ ക്രഷകുള്‍ ആരംഭിക്കും. കൂടാതെ ഗ്രാമീണ വികസനത്തിന് 2.66 ലക്ഷം കോടി രൂപ വകയിരുത്തി. ഒരു കോടി വീടുകൾക്ക് കൂടി സോളാർ പദ്ധതി സ്ഥാപിക്കാൻ സഹായം നൽകും.

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ;

  • ബിഹാറിൽ പുതിയ വിമാനത്താവളം
  • വിദ്യാഭ്യാസ, നൈപുണ്യ മേഖലകൾക്ക് 1. 48 ലക്ഷം കോടി. ഒമ്പത് മേഖലകൾക്ക് ഊന്നൽ നൽകി പ്രഖ്യാപനം
  • മൊബൈല്‍ ഫോണിനും ചാര്‍ജറിനും വില കുറയും. മൊബെൽ ഫോണിൻ്റെയും ചാര്‍ജറിന്‍റെയും കസ്റ്റംസ് ഡ്യൂട്ടി കുറക്കും
  • കാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ധന വിനിമയത്തെ നികുതിയിൽ നിന്ന് ഒഴിവാക്കും
  • മൂന്നു ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നികുതിയില്ല. പുതിയ നികുതി സമ്പ്രദായത്തിൽ സ്റ്റാൻഡേർഡ് സിഡക്ഷൻ 50000ത്തിൽ നിന്ന് 75000 ആക്കി. മൂന്ന് മുതൽ ഏഴു ലക്ഷം വരെ 5 ശതമാനം നികുതി. 7 മുതൽ 10 ലക്ഷം വരെ 10 ശതമാനം നികുതി.10 മുതൽ 12 ലക്ഷം വരെ 15 ശതമാനം നികുതി. 12 മുതൽ 15 ലക്ഷം വരെ 20 ശതമാനം നികുതി. 15 ലക്ഷത്തിന് മുകളിൽ 30 ശതമാനം നികുതി.
  • കാർഷിക മേഖലക്ക് 1.52 ലക്ഷം കോടി വകയിരുത്തി
  • സ്ത്രീകൾക്കായി പ്രത്യേക നൈപുണ്യ പരിശീലന കേന്ദ്രങ്ങൾ
  • പത്ത് ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പാ സഹായം
  • രാജ്യത്ത് കൂടുതല്‍ വ്യവസായ പാര്‍ക്കുകള്‍. 12 വ്യവസായ പാർക്കുകൾ കൂടി ഉടൻ യാഥാർത്ഥ്യമാക്കും.
  • കാന്‍സര്‍ രോഗത്തിനുളള മൂന്ന് മരുന്നുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി.
  • ബഹിരാകാശ സമ്പദ്‌വ്യവസ്ഥ, അടുത്ത പത്ത് വർഷത്തിനുള്ളിൽ അഞ്ച് മടങ്ങ് വർദ്ധിപ്പിക്കും
  • സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50,000 രൂപയിൽ നിന്ന് 75,000 രൂപയായി ഉയർത്തും
  • സ്വര്‍ണം, വെള്ളി വില കുറയും. സ്വർണ്ണത്തിന്‍റെയും വെള്ളിയുടെയും കസ്റ്റംസ് ഡ്യൂട്ടി കുറച്ചു
  • പ്ലാസ്റ്റിക്കിൻ്റെ കസ്റ്റംസ് ഡ്യൂട്ടി കൂട്ടും. പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വില ഉയരും
  • ബിഹാറിൽ മെഡിക്കൽ കോളേജ് യഥാര്‍ഥ്യമാക്കാനും സഹായം
  • മുദ്ര വായ്പയുടെ പരിധി ഉയര്‍ത്തി. പത്ത് ലക്ഷത്തിൽ നിന്ന് 20 ലക്ഷമാക്കി ഉയർത്തി
  • നഗരങ്ങളിൽ 1 കോടി ഭവനങ്ങൾ നിര്‍മ്മിക്കും. പാർപ്പിട പദ്ധതിക്കായി 10 ലക്ഷം കോടി നീക്കിവച്ചു. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലാണ് ഇത് നടപ്പാക്കുക.
  • അടിസ്ഥാന വികസനത്തിന് ജിഡിപിയുടെ 3.4 ശതമാനം നീക്കി വെച്ച് കേന്ദ്ര ബജറ്റ്.
  • ഇ-കൊമേഴ്സ് നികുതി ഒരു ശതമാനത്തിൽ നിന്നും 0.1 ശതമാനമായി കുറച്ചു
  • ആദിവാസി വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക ക്ഷേമത്തിന് കൂടുതൽ പദ്ധതികൾ. 5 ലക്ഷം ആദിവാസികൾക്ക് പ്രയോജനം
  • വിദേശ സ്ഥപനങ്ങളുടെ കോപ്പറേറ്റ് ടാക്സ് 35 ശതമാനമായി കുറച്ചു
  • വനിതാ ശാക്തീകരണ പദ്ധതികൾക്ക് 3 ലക്ഷം കോടി

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

എച്ച്. ഷംസുദ്ദീൻ അന്ത-രി-ച്ചു

കണിയാപുരം: കണിയാപുരം ധന്യ സൂപ്പർ മാർക്കറ്റിന് എതിർ വശത്ത്  പണയിൽ വീട്ടിൽ...

ഒറ്റ തിരഞ്ഞെടുപ്പ്, ആർ എസ് എസിന്റെ സമഗ്രാധിപത്യ പദ്ധതിയുടെ ഭാഗം: റസാഖ് പാലേരി

തിരുവനന്തപുരം: ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ഏകീകരിക്കാനുള്ള മോദി സർക്കാരിൻ്റെ ശ്രമം ആർ...

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാന്‍ കെഎസ് യുഎം താല്പര്യപത്രം ക്ഷണിക്കുന്നു

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകളുടെ ബിസിനസ് കൂടുതല്‍ എളുപ്പമാക്കുന്നതിന് അക്കൗണ്ടന്‍സി, നിയമസഹായം അടക്കമുള്ള പ്രൊഫഷണല്‍...
Telegram
WhatsApp