spot_imgspot_img

അർജുനായിയുള്ള തിരച്ചിൽ നിർണായക ഘട്ടത്തിൽ; നദിക്കടിയിൽ ഒരു ട്രക്ക് കണ്ടെത്തി

Date:

ഷില്ലൂർ: മം​ഗളൂരിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനായിയുള്ള തിരച്ചിൽ നിർണായക ഘട്ടത്തിലെന്ന് സൂചന. നദിക്കടിയിൽ ഒരു ട്രക്ക് കണ്ടെത്തിയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. കർണാടക റവന്യു മന്ത്രി ഇക്കാര്യം സ്ഥിതീകരിച്ചു.

എന്നാൽ ഈ ട്രക്ക് അർജുനിന്റെ ആണെന്ന് സ്ഥിതീകരിച്ചിട്ടില്ല. എന്നാൽ അപകടം നടന്ന സമയം അർജുന്റെ വാഹനം മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആര്‍മിയുടെ റഡാര്‍ സിഗ്നലും നേവിയുടെ സോണാര്‍ സിഗ്നലും ലഭിച്ച ഇടത്താണ് ഇപ്പോൾ ട്രക്ക് കണ്ടെത്തിയിരിക്കുന്നത്. ബൂം എക്സ്കവേറ്റർ ഉപയോ​ഗിച്ച് ട്രക്ക് പുറത്തെടുക്കും.

അർജുന് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചിട്ട് ഇന്ന് ഒൻപത് ദിവസം ആയിരിക്കുകയാണ്. നിർണായക വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാത്രിയും തെരച്ചിൽ നടത്തുമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്. ​

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽകോളേജ് സൂപ്രണ്ടിന്റെ സഹോദരൻ അന്തരിച്ചു

കണിയാപുരം: കൊല്ലം പാരിപ്പള്ളി മെഡിക്കൽ മെഡിക്കൽകോളേജിലെ സൂപ്രണ്ട് ഡോ. സി.വി. രാജേന്ദ്രന്റെ...

അറബിക്കടലിൽ അപകടരമായ വസ്തുക്കൾ അടങ്ങിയ കാർഗോ കടലിൽ വീണു

തിരുവനന്തപുരം: കേരളാ തീരത്ത് നിന്ന് അകലെയായി അറബിക്കടലിൽ അപകടരമായ വസ്തുക്കൾ അടങ്ങിയ...

തിരുവനന്തപുരത്ത് കിണറ്റിൽവീണ് വയോധികന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് കിണറ്റിൽവീണ് വയോധികന് ദാരുണാന്ത്യം. 52 വയസുള്ള നെടുംപറമ്പ് സ്വദേശി...

മകള്‍ക്ക് നേരെ പിതാവിന്റെ ക്രൂരത; പിതാവ് കസ്റ്റഡിയില്‍

കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ മകള്‍ക്ക് നേരെ പിതാവിന്റെ ക്രൂരത. മകളെ ക്രൂരമായി...
Telegram
WhatsApp