spot_imgspot_img

ജെ എൽ ജി ഫെസിലിറ്റേറ്റർ അഭിമുഖം 31ന്

Date:

തിരുവനന്തപുരം: സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൺ (സാഫ്) തീരമൈത്രി പദ്ധതിയിൽ ജെ എൽ ജി ഫെസിലിറ്റേറ്റർ തസ്തികയിൽ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിനായി അഭിമുഖം നടത്തുന്നു.

മത്സ്യത്തൊഴിലാളി കുടുംബത്തിലെ ബിരുദ യോഗ്യതയുള്ള വനിതകൾക്ക് പങ്കെടുക്കാം. തീരനൈപുണ്യ പരിശീലനം ലഭിച്ചവരായിരിക്കണം. സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ അറിവുള്ളവരാകണം. ടൂവീലർ ഡ്രൈവിങ് ലൈസൻസ് അഭിലഷണീയം. ഉദ്യോഗാർത്ഥികൾ 35 വയസ് കഴിഞ്ഞവരാകരുത്. പ്രതിമാസ വേതനം 12,000 രൂപ.

താത്പര്യമുള്ളവർ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 31 രാവിലെ 11ന് കമലേശ്വരത്തുള്ള മേഖല ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ അഭിമുഖത്തിനായി ഹാജരാകണമെന്ന് സാഫ് നോഡൽ ഓഫീസർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 9847907161, 9496007035 (സാഫ് നോഡൽ ഓഫീസ്), 0484 2603238 (സാഫ് ഹെഡ് ഓഫീസ് ആലുവ)

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മയക്കുമരുന്നിനെതിരെ മാനവശൃംഖല

മയക്കുമരുന്നിനെതിരേ കാട്ടാക്കട നിയമസഭാമണ്ഡലത്തില്‍ മേയ് 10-ന് സംഘടിപ്പിക്കുന്ന 'മാനവശൃംഖല'യുടെ വിജയത്തിനു സംഘാടകസമിതി...

ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയെ എന്‍ഡിപിഎസ്...

കഴക്കൂട്ടം-കാരോട് ദേശീയപാതയില്‍ ബൈക്ക് അപകടം; 40 അടി താഴെയുളള സര്‍വ്വീസ് റോഡിലേക്ക് വീണ ബൈക്കുയാത്രികന് ദാരുണാന്ത്യം

തിരുവനന്തപുരം: കഴക്കൂട്ടം-കാരോട് ദേശീയപാതയില്‍ ബൈക്ക് അപകടം. അപകടത്തിൽ യുവാവ് മരിച്ചു. വെള്ളിയാഴ്ച്ച...

കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ വീണ് മരിച്ച നാല് വയസ്സുകാരന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത്

പത്തനംതിട്ട: പത്തനംതിട്ട കോന്നി ആനത്താവളത്തിൽ കോണ്‍ക്രീറ്റ് തൂൺ ദേഹത്ത് വീണ് മരിച്ച...
Telegram
WhatsApp