തിരുവനന്തപുരം: ഇത്തവണത്തെ ഓണം അടിച്ചുപൊളിക്കാൻ വിസ്മയ കാഴ്ചകൾക്ക് വേദിയാകാൻ അനന്തപുരി ഒരുങ്ങി കഴിഞ്ഞു. മറൈൻ മിറാക്കിൾ ഒരുക്കുന്ന ഇന്ത്യയിലെ ആദ്യത്തെയും ഏറ്റവും വലുതുമായ അക്രിലിക് അണ്ടർ വാട്ടർ ടണൽ അക്വേറിയത്തിന് പുറമെ നിരവധി കൗതുക കാഴ്ചകളാണ് തിരുവനന്തപുരം ലുമാളിന് സമീപത്തെ ആനയറ വേൾഡ് മാർക്കറ്റ് മൈതാനിൽ നടക്കാൻ പോകുന്നത്. ആഗസ്റ്റ് 23ന് രാഷ്ട്രീയ കലാസാമൂഹ്യ രംഗങ്ങളിലെ പ്രമുഖകരെ പങ്കെടുപ്പിച്ച് കൊണ്ടായിരിക്കും എക്സപോയ്ക്ക് തിരി തെളിയുന്നത്.
മറൈൻ മിറാക്കിൾ അണ്ടർ വാട്ടർ അക്വാ ടണൽ എന്നു പേരിട്ടിരിക്കുന്ന കരയിലെ കടൽ വൻ മുതൽ മുടക്കിൽ നവീന സങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് കാണിക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ആഴക്കടലിന്റെ അടിത്തട്ടിൽ വിരാജിക്കുന്ന കൊമ്പന്മാർ മുതൽ വ്യത്യസ്തങ്ങളായ വർണ്ണമത്സ്യങ്ങൾ വരെ പ്രദർശനത്തിന് എത്തുന്നു.
സാഗര കാഴ്ചകൾ കണ്ട് ലക്ഷകണക്കിന് ലിറ്റർ ജലത്തിൽ തീർത്ത് കടലിന്റെ അടിത്തട്ടിലൂടെ നടക്കുമ്പോൾ തലയ്ക്ക് മുകളിൽ വലിയ മത്സ്യങ്ങൾ നീരാടുന്ന കാഴ്ചാനുഭവം ഹൃദ്യമാണ്. ആഴക്കടലിലെ ലോകാത്ഭുതമായ നീലത്തിമിംഗലം തുറന്ന വായുമായി നിങ്ങളെ വിഴുങ്ങാൻ വേൾഡ് മാർക്കറ്റ് മൈതാനിയിൽ പ്രവേശന കവാടത്തിൽ ഉണ്ടാകും. അരുമപ്പക്ഷികളെയും ഓമന മൃഗങ്ങളെയും അലങ്കാര മത്സ്യങ്ങളെയും ഉൾപ്പെടുത്തിയുള്ള അപൂർവ പ്രദർശനവും മേളയിലെ മറ്റൊരു പ്രത്യാകതയാണ്. വ്യത്യസ്തങ്ങളായ സെൽഫി പോയിന്റുകളും മേളയുടെ ഭാഗമായി ഉണ്ടാകും.
A2Z എൻറർടെയ്ൻസ്മെൻ്റ്സ് ഒരുക്കുന്ന ഈ പരിപാടിയുടെ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 9847010666,7907031463