വയനാട്: വയനാട്ടിലെ ഉരുൾപൊട്ടലിൽമരണനിരക്ക് ഉയരുന്നു. ഒടുവിടെ റിപ്പോർട്ട് അനുസരിച്ച് മരണം 67 ആയിരിക്കുകയാണ്. നിലവിൽ ലയങ്ങൾ കേന്ദ്രീകരിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ആയിരക്കണക്കിന് പേരാണ് രക്ഷാപ്രവർത്തനത്തിന് എത്തിയിരിക്കുന്നത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെ വീണ്ടും ഉരുൾപൊട്ടി.
നൂറുകണക്കിന് ആളുകൾ പ്രദേശത്ത് കുടങ്ങിക്കിടക്കുന്നുണ്ട്. നിരവധി പേരെ കാണാതായതായും റിപോർട്ടുണ്ട്. പ്രദേശത്ത് 50 ൽ അധികം വീടുകൾ തകർന്നതായാണ് നിഗമനം. മിലിട്ടറിയും ഫയർഫോഴ്സും നാട്ടുാകാരും ഉൾപ്പെടെ ആയിരക്കണക്കിന് പേരാണ് രക്ഷാദൗത്യത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.
ഒലിച്ച് വന്ന പതിന്നൊന്നോളം മൃതദേഹങ്ങൾ നിലമ്പൂർ ചാലിയാർ പുഴയിൽ നിന്നും കണ്ടെത്തി. മുണ്ടക്കൈയിൽ പത്ത് വീടുകൾ മാത്രമാണ് ബാക്കിയുള്ളത്. സ്കൂ സ്കൂളുകളും മസ്‌ജിദുകളും തകർന്നു. മുണ്ടക്കൈ ഇപ്പോഴും ഒറ്റപ്പെട്ട അവസ്ഥയിലാണ്.